---
title: "പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടു പോയി, മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ"
english_title: "Kidnapped girlfriend, beaten, poured diesel in mouth; Young man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10384/kidnapped-girlfriend-beaten-poured-diesel-in-mouth-young-man-arrested"
published_at: "2021-11-13T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f41c769cc2_news card web.jpg"
keywords: []
---

# പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടു പോയി, മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോട്ടയം: **പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

## Article Content

**കോട്ടയം: **പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 19-കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം യുവതി പിണങ്ങിപ്പിരിഞ്ഞു.

പൂവന്തുരുത്തിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു. നാട്ടകം പാറേച്ചാൽ ബൈപ്പാസിലെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വെള്ളിയാഴ്ച പുലർച്ചെ യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10384/kidnapped-girlfriend-beaten-poured-diesel-in-mouth-young-man-arrested)