---
title: "അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11കാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "Alan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103817/alan"
published_at: "2023-03-18T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415e20a8756b_Screenshot_20230318_213735_UC_Browser.jpg"
keywords: []
---

# അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11കാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് – സിനി ദമ്പതികളുടെ മകൻ അലൻ ( ഉണ്ണിക്കുട്ടൻ- 11 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ.

## Article Content

അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് – സിനി ദമ്പതികളുടെ മകൻ അലൻ ( ഉണ്ണിക്കുട്ടൻ- 11 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103817/alan)