---
title: "തളിപ്പറമ്പ് മണ്ഡലം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കൂവേരി കാട്ടാമ്പള്ളി ആർ സി ബി ടെണ്ടർ ക്ഷണിച്ചു"
english_title: "tender"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103602/tender"
published_at: "2023-03-17T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414672a51579_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കൂവേരി കാട്ടാമ്പള്ളി ആർ സി ബി ടെണ്ടർ ക്ഷണിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കൂവേരി കാട്ടാമ്പള്ളി ആർ സി ബി പ്രവൃത്തിക്ക് ടെണ്ടർ ക്ഷണിച്ചു. 2018 ൽ 26.06 കോടി രൂപ കിഫ്‌ബി അനുവദിക്കുകയും 25.70 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ച പദ്ധതി ടെണ്ടർ ചെയ്യുകയും 18.57 ശതമാനം കുറവിൽ ഒരു കമ്പനി കരാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2018-19 രണ്ടു പ്രളയങ്ങൾ ഉണ്ടാകുകയും ഡിസൈൻ മാറ്റം വരുത്താൻ കരാറുകാരൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് കെഐഐഡിസി ഇതിന്റെ ഡിസൈനിൽ ആവശ്യമായ മാറ്റം വരുത്തുകയും എഗ്രിമെന്റ്,ബാങ്ക് ഗ്യാരന്റി എന്നിവ പുതുക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. 2021 ൽ തളിപ്പറമ്പ് എം എൽ എ യും തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റർ യോഗം വിളിക്കുകയും പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യപ്പെടുകയും അതിന് തയ്യാറല്ലെങ്കിൽ കരാറുകാരനെ മാറ്റി റീ ടെണ്ടർ ചെയ്യുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കരാറുകാരൻ പ്രവൃത്തി ആരംഭിക്കാൻ തയ്യാറാകാതെ ഹൈകോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈകോടതി കിഫ്ബിയോട് കെഐഐഡിസി, കരാറുകാരൻ എന്നിവരുടെ വാദം കേൾക്കാൻ ആവശ്യപ്പെടുകയും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. കിഫ്‌ബി ഇരുവരുടെയും വാദം കേൾക്കുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. വിജിലൻസിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വിജിലൻസ് സമഗ്രമായി അന്വേഷണം നടത്തുകയും വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പദ്ധതി റീടെണ്ടർ നടത്താൻ ഉത്തരവിട്ടു. തുടർന്നാണ് ഇപ്പോൾ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങളോട് കൂടി ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുന്നത്. തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ മുൻകൈ എടുത്ത് നിരവധി യോഗങ്ങൾ ചേരുകയും പദ്ധതി യാഥാർഥ്യമാകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. പദ്ധതി യഥാർഥ്യമാകുന്നത്തോട് കൂടി കൂവേരിയിൽ ആർ സി ബി വരുന്നതിനൊപ്പം പയ്യന്നൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമാവും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കൂവേരി കാട്ടാമ്പള്ളി ആർ സി ബി പ്രവൃത്തിക്ക് ടെണ്ടർ ക്ഷണിച്ചു. 2018 ൽ 26.06 കോടി രൂപ കിഫ്‌ബി അനുവദിക്കുകയും 25.70 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ച പദ്ധതി ടെണ്ടർ ചെയ്യുകയും 18.57 ശതമാനം കുറവിൽ ഒരു കമ്പനി കരാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2018-19 രണ്ടു പ്രളയങ്ങൾ ഉണ്ടാകുകയും ഡിസൈൻ മാറ്റം വരുത്താൻ കരാറുകാരൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് കെഐഐഡിസി ഇതിന്റെ ഡിസൈനിൽ ആവശ്യമായ മാറ്റം വരുത്തുകയും എഗ്രിമെന്റ്,ബാങ്ക് ഗ്യാരന്റി എന്നിവ പുതുക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. 2021 ൽ തളിപ്പറമ്പ് എം എൽ എ യും തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റർ യോഗം വിളിക്കുകയും പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യപ്പെടുകയും അതിന് തയ്യാറല്ലെങ്കിൽ കരാറുകാരനെ മാറ്റി റീ ടെണ്ടർ ചെയ്യുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കരാറുകാരൻ പ്രവൃത്തി ആരംഭിക്കാൻ തയ്യാറാകാതെ ഹൈകോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈകോടതി കിഫ്ബിയോട് കെഐഐഡിസി, കരാറുകാരൻ എന്നിവരുടെ വാദം കേൾക്കാൻ ആവശ്യപ്പെടുകയും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. കിഫ്‌ബി ഇരുവരുടെയും വാദം കേൾക്കുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. വിജിലൻസിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വിജിലൻസ് സമഗ്രമായി അന്വേഷണം നടത്തുകയും വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പദ്ധതി റീടെണ്ടർ നടത്താൻ ഉത്തരവിട്ടു. തുടർന്നാണ് ഇപ്പോൾ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങളോട് കൂടി ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുന്നത്. തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ മുൻകൈ എടുത്ത് നിരവധി യോഗങ്ങൾ ചേരുകയും പദ്ധതി യാഥാർഥ്യമാകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. പദ്ധതി യഥാർഥ്യമാകുന്നത്തോട് കൂടി കൂവേരിയിൽ ആർ സി ബി വരുന്നതിനൊപ്പം പയ്യന്നൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമാവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103602/tender)