---
title: "സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി"
english_title: "case against swapna and vijesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103507/case-against-swapna-and-vijesh"
published_at: "2023-03-17T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641400097fa87_news-card.jpg"
keywords: []
---

# സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി

> **Lead Summary:** **കൊച്ചി:** സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമ്മച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

## Article Content

**കൊച്ചി:** സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമ്മച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103507/case-against-swapna-and-vijesh)