---
title: "കൊവിഡ് കേസുകള്‍ ഉയരുന്നു'; കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം"
english_title: "covid cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103450/covid-cases"
published_at: "2023-03-16T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64132ed89152d_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കൊവിഡ് കേസുകള്‍ ഉയരുന്നു'; കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

> **Lead Summary:** **ന്യൂഡല്‍ഹി:** കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നീ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. പ്രാദേശിക തലത്തില്‍ തന്നെ ചില രോഗനിയന്ത്രണ മാനദണ്ഡങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.

## Article Content

**ന്യൂഡല്‍ഹി:** കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നീ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. പ്രാദേശിക തലത്തില്‍ തന്നെ ചില രോഗനിയന്ത്രണ മാനദണ്ഡങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103450/covid-cases)