---
title: "അതിർത്തി തർക്കം: വീട്ടമ്മയുടെ കാൽ തല്ലിയൊടിച്ച അയൽവാസികൾക്കെതിരെ കേസ്"
english_title: "case against neighbours"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103449/case-against-neighbours"
published_at: "2023-03-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64132e4137578_images.jfif"
keywords: []
---

# അതിർത്തി തർക്കം: വീട്ടമ്മയുടെ കാൽ തല്ലിയൊടിച്ച അയൽവാസികൾക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **വീട്ടമ്മയുടെ കാൽ തല്ലിയൊടിച്ച രണ്ടു പേർക്കെതിരെ കേസ്.കുറുമാത്തൂർ സ്വദേശിനി അബ്ദുൾ അസീസിൻ്റെ ഭാര്യ ടിവി.അലീമ യെയാണ് ആക്രമിച്ചത്.ഇക്കഴിഞ്ഞ 13 ന് രാവിലെ 11 മണിയോടെയാണ് സംഭവം. സഹോദരിയുടെ മയ്യിൽ കയരളത്തെ വീടിന് സമീപത്തെ തൻ്റെ പേരിലുള്ള സ്ഥലം ചിലർ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെയാണ് അതിർത്തി തർക്കത്തെ തുടർന്ന് അയൽപക്കത്തെ വീട്ടിലെ പിതാവും മകനും ചേർന്ന് മരവടി കൊണ്ട് കാൽ തല്ലി യൊടിച്ചത്.പരിക്കേറ്റ വീട്ടമ്മ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ മയ്യിൽ പൊയൂർ സ്വദേശി അബ്ദുള്ളക്കും മകനുമെതിരെ മയ്യിൽ പോലീസ് കേസെടുത്തു

## Article Content

**മയ്യിൽ: **വീട്ടമ്മയുടെ കാൽ തല്ലിയൊടിച്ച രണ്ടു പേർക്കെതിരെ കേസ്.കുറുമാത്തൂർ സ്വദേശിനി അബ്ദുൾ അസീസിൻ്റെ ഭാര്യ ടിവി.അലീമ യെയാണ് ആക്രമിച്ചത്.ഇക്കഴിഞ്ഞ 13 ന് രാവിലെ 11 മണിയോടെയാണ് സംഭവം. സഹോദരിയുടെ മയ്യിൽ കയരളത്തെ വീടിന് സമീപത്തെ തൻ്റെ പേരിലുള്ള സ്ഥലം ചിലർ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെയാണ് അതിർത്തി തർക്കത്തെ തുടർന്ന് അയൽപക്കത്തെ വീട്ടിലെ പിതാവും മകനും ചേർന്ന് മരവടി കൊണ്ട് കാൽ തല്ലി യൊടിച്ചത്.പരിക്കേറ്റ വീട്ടമ്മ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ മയ്യിൽ പൊയൂർ സ്വദേശി അബ്ദുള്ളക്കും മകനുമെതിരെ മയ്യിൽ പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103449/case-against-neighbours)