---
title: "വീട്ടിൽ ബോംബ് നിർമ്മിക്കവെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103295/arrest"
published_at: "2023-03-16T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412894733376_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വീട്ടിൽ ബോംബ് നിർമ്മിക്കവെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കാക്കയങ്ങാട് വീട്ടിൽ ബോംബ് നിർമ്മിക്കവെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പന്നിയോട് മുക്കോലപ്പറമ്പത്ത് എ കെ സന്തോഷ് ആണ് അറസ്റ്റിലായത്. സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സന്തോഷിനെ ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഇയാളുടെ ഭാര്യ ലസിത സന്തോഷിനും പരുക്കേറ്റിരുന്നു. ബോംബ് നിര്‍മ്മിക്കുന്നതിനിടെ വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്‌ഫോടനം ഉണ്ടായത്. സന്തോഷിന്റെ മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റിരുന്നു. കോഴിക്കോട് ചികിത്സയിലായിരുന്ന സന്തോഷിനെ അവിടെ നിന്ന് മടങ്ങുന്നതിനിടെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പും സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.

## Article Content

**കണ്ണൂർ: **കാക്കയങ്ങാട് വീട്ടിൽ ബോംബ് നിർമ്മിക്കവെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പന്നിയോട് മുക്കോലപ്പറമ്പത്ത് എ കെ സന്തോഷ് ആണ് അറസ്റ്റിലായത്. സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സന്തോഷിനെ ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഇയാളുടെ ഭാര്യ ലസിത സന്തോഷിനും പരുക്കേറ്റിരുന്നു. ബോംബ് നിര്‍മ്മിക്കുന്നതിനിടെ വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്‌ഫോടനം ഉണ്ടായത്. സന്തോഷിന്റെ മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റിരുന്നു. കോഴിക്കോട് ചികിത്സയിലായിരുന്ന സന്തോഷിനെ അവിടെ നിന്ന് മടങ്ങുന്നതിനിടെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പും സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103295/arrest)