---
title: "സിപിഎം പ്രവർത്തകരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു"
english_title: "cpm activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103208/cpm-activist"
published_at: "2023-03-15T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411ac1b85c06_news-card.jpg"
keywords: []
---

# സിപിഎം പ്രവർത്തകരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

> **Lead Summary:** **ചക്കരക്കൽ: **മീൻ പിടിക്കുകയായിരുന്നസി പി എം പ്രവർത്തകരെ മാരകായുധങ്ങളുമായി എത്തിയ ബി ജെ പി പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു. സി പി എം പ്രവർത്തകരായ പിണറായി ചേരിക്കൽ സ്വദേശി വെങ്കിലോട്ട് ഹൗസിൽ നീരജ് , സുഹൃത്ത് ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി 7.45 ഓടെ പെരളശേരി കോട്ടം പുഴക്കരികിലാണ് സംഭവം. ഫൈബർ വള്ളത്തിൽ മീൻ പിടിക്കുകയായിരുന്ന ഇരുവരെയും ചീത്ത വിളിച്ച് മാരകായുധവുമായെത്തിയ ബി ജെ പി പ്രവർത്തകർ രാഷ്ട്രീയ വിരോധം വെച്ച് ആക്രമിക്കുകയായിരുന്നു.വയറിനും കൈക്കും തലക്കും വെട്ടേറ്റ നീരജിനെയും ജിതിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിലെത്തിയ പോലീസ് മൊഴിയെടുത്ത് അക്രമം നടത്തിയ ബിജെപി പ്രവർത്തകരായ സദാനന്ദൻ, ആദർശ്, നിഥിൻ എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

## Article Content

**ചക്കരക്കൽ: **മീൻ പിടിക്കുകയായിരുന്നസി പി എം പ്രവർത്തകരെ മാരകായുധങ്ങളുമായി എത്തിയ ബി ജെ പി പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു. സി പി എം പ്രവർത്തകരായ പിണറായി ചേരിക്കൽ സ്വദേശി വെങ്കിലോട്ട് ഹൗസിൽ നീരജ് , സുഹൃത്ത് ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി 7.45 ഓടെ പെരളശേരി കോട്ടം പുഴക്കരികിലാണ് സംഭവം. ഫൈബർ വള്ളത്തിൽ മീൻ പിടിക്കുകയായിരുന്ന ഇരുവരെയും ചീത്ത വിളിച്ച് മാരകായുധവുമായെത്തിയ ബി ജെ പി പ്രവർത്തകർ രാഷ്ട്രീയ വിരോധം വെച്ച് ആക്രമിക്കുകയായിരുന്നു.വയറിനും കൈക്കും തലക്കും വെട്ടേറ്റ നീരജിനെയും ജിതിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിലെത്തിയ പോലീസ് മൊഴിയെടുത്ത് അക്രമം നടത്തിയ ബിജെപി പ്രവർത്തകരായ സദാനന്ദൻ, ആദർശ്, നിഥിൻ എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103208/cpm-activist)