---
title: "റെയിൽവേ ട്രാക്കിൽ വീണയാളെ രക്ഷപ്പെടുത്തിയവരെ അനുമോദിച്ചു"
english_title: "kannapuram janamaithri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103112/kannapuram-janamaithri"
published_at: "2023-03-15T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641143bd51d26_news-card.jpg"
keywords: []
---

# റെയിൽവേ ട്രാക്കിൽ വീണയാളെ രക്ഷപ്പെടുത്തിയവരെ അനുമോദിച്ചു

> **Lead Summary:** റെയിൽവേ ട്രാക്കിൽ വീണയാളെ രക്ഷപ്പെടുത്തിയ അശ്വനിയെയും ഡോ. പ്രതീപ് കുമാർ ഡോ. തങ്കവേലു എന്നിവരെയും കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞ ദിവസം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ട്രാക്കിലേക്ക് വീണുപോയ ആളെയാണ് മൂവരും രക്ഷപ്പെടുത്തിയത്. ചെറുകുന്ന് പി എച്ച് സിയിലെ താൾക്കാലിക ജീവനക്കാരിയായ നഴ്സ് അശ്വനി, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ പ്രതീപ് കുമാർ, ഡോ. തങ്കവേലു എന്നിവരുടെ ഇടപെടലാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചത്. മൂന്ന് പേരെയും കണ്ണപുരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് അനുമോദിച്ചത്. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കെ ഡി അധ്യക്ഷത വഹിച്ചു, അനിൽകുമാർ ഉപഹാരം നൽകി. എസ് ഐ മനീഷ് കുമാർ, റഷീദ് കാനായി എന്നിവർ സംസാരിച്ചു.

## Article Content

റെയിൽവേ ട്രാക്കിൽ വീണയാളെ രക്ഷപ്പെടുത്തിയ അശ്വനിയെയും ഡോ. പ്രതീപ് കുമാർ ഡോ. തങ്കവേലു എന്നിവരെയും കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞ ദിവസം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ട്രാക്കിലേക്ക് വീണുപോയ ആളെയാണ് മൂവരും രക്ഷപ്പെടുത്തിയത്. ചെറുകുന്ന് പി എച്ച് സിയിലെ താൾക്കാലിക ജീവനക്കാരിയായ നഴ്സ് അശ്വനി, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ പ്രതീപ് കുമാർ, ഡോ. തങ്കവേലു എന്നിവരുടെ ഇടപെടലാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചത്. മൂന്ന് പേരെയും കണ്ണപുരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് അനുമോദിച്ചത്. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കെ ഡി അധ്യക്ഷത വഹിച്ചു, അനിൽകുമാർ ഉപഹാരം നൽകി. എസ് ഐ മനീഷ് കുമാർ, റഷീദ് കാനായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103112/kannapuram-janamaithri)