---
title: "ദേശീയപാത വികസനം: പട്ടുവത്തേക്ക് കൂവോട് വഴി സർവീസ് നടത്താൻ ആകില്ലെന്ന് ബസ് ഉടമകൾ"
english_title: "pattuvam to koovod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103111/pattuvam-to-koovod"
published_at: "2023-03-15T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411400e300ba_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ദേശീയപാത വികസനം: പട്ടുവത്തേക്ക് കൂവോട് വഴി സർവീസ് നടത്താൻ ആകില്ലെന്ന് ബസ് ഉടമകൾ

> **Lead Summary:** തളിപ്പറമ്പിൽ നിന്നും പട്ടുവം ഭാഗത്തേക്കുള്ള ബസ്സുകൾ ചിറവക്ക് ലൂർദ് ആശുപത്രിക്ക് സമീപത്തൂടെ പുളിമ്പറമ്പ് വഴിയാണ് നിലവിൽ സർവീസ് നടത്തുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പട്ടുവം റോഡ് 20 മീറ്റർ ഇടിച്ച് താഴ്ത്തുന്നതിന്റെ ഭാഗമായാണ് ബസ്സുകൾ വഴിതിരിച്ചുവിടാനുള്ള തീരുമാനം. ഇതനുസരിച്ചാണ് ഏഴാം മയിൽ, കൂവോട് വഴി ബസ്സുകൾ തിരിച്ചുവിടാൻ തീരുമാനിച്ചത്. കൂവോട് വഴി സർവ്വീസ് നടത്തിയാൽ സമയക്രമം പാലിക്കാനാകില്ലെന്നും ഒരു ദിവസം 60 കിലോമീറ്ററോളം അധികമായി സർവ്വീസ് നടത്തേണ്ടി വരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്നുമാണ് ബസുടമകൾ പറയുന്നത്. പാളയാട് തോട് വീതി കൂട്ടി അതുവഴി ബസ്സുകൾ കടത്തിവിടാമെന്നുള്ള തീരുമാനം നേരത്തെ നഗരസഭ അധികൃതരും ആർഡിഒയും ബസ് ഉടമകളുടെ പ്രതിനിധികളും ചേർന്ന യോഗത്തിൽ എടുത്തിരുന്നു.അത് പ്രായോഗികമാക്കാതെ കൂവോട് വഴി സർവീസ് നടത്താൻ നിർബന്ധിച്ചാൽ പട്ടുവം റൂട്ടിലോടുന്ന 28 ബസ്സുകളും സർവീസ് നിർത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

തളിപ്പറമ്പിൽ നിന്നും പട്ടുവം ഭാഗത്തേക്കുള്ള ബസ്സുകൾ ചിറവക്ക് ലൂർദ് ആശുപത്രിക്ക് സമീപത്തൂടെ പുളിമ്പറമ്പ് വഴിയാണ് നിലവിൽ സർവീസ് നടത്തുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പട്ടുവം റോഡ് 20 മീറ്റർ ഇടിച്ച് താഴ്ത്തുന്നതിന്റെ ഭാഗമായാണ് ബസ്സുകൾ വഴിതിരിച്ചുവിടാനുള്ള തീരുമാനം. ഇതനുസരിച്ചാണ് ഏഴാം മയിൽ, കൂവോട് വഴി ബസ്സുകൾ തിരിച്ചുവിടാൻ തീരുമാനിച്ചത്. കൂവോട് വഴി സർവ്വീസ് നടത്തിയാൽ സമയക്രമം പാലിക്കാനാകില്ലെന്നും ഒരു ദിവസം 60 കിലോമീറ്ററോളം അധികമായി സർവ്വീസ് നടത്തേണ്ടി വരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്നുമാണ് ബസുടമകൾ പറയുന്നത്. പാളയാട് തോട് വീതി കൂട്ടി അതുവഴി ബസ്സുകൾ കടത്തിവിടാമെന്നുള്ള തീരുമാനം നേരത്തെ നഗരസഭ അധികൃതരും ആർഡിഒയും ബസ് ഉടമകളുടെ പ്രതിനിധികളും ചേർന്ന യോഗത്തിൽ എടുത്തിരുന്നു.അത് പ്രായോഗികമാക്കാതെ കൂവോട് വഴി സർവീസ് നടത്താൻ നിർബന്ധിച്ചാൽ പട്ടുവം റൂട്ടിലോടുന്ന 28 ബസ്സുകളും സർവീസ് നിർത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103111/pattuvam-to-koovod)