---
title: "റെയിൽവേ ട്രാക്കിൽ വീണയാൾക്ക് പുതുജീവനേകി അശ്വനിയും ഡോ. പ്രതീപ് കുമാറും ഡോ. തങ്കവേലുവും "
english_title: "nurse aswani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102934/nurse-aswani"
published_at: "2023-03-14T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410999d8c849_Screenshot_20230314_212752_WhatsApp.jpg"
keywords: []
---

# റെയിൽവേ ട്രാക്കിൽ വീണയാൾക്ക് പുതുജീവനേകി അശ്വനിയും ഡോ. പ്രതീപ് കുമാറും ഡോ. തങ്കവേലുവും 

> **Lead Summary:** റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ട്രാക്കിലേക്ക് വീണുപോയയാൾക്ക് പുതുജീവനേകി മൂന്ന് മനുഷ്യസ്നേഹികൾ. ചെറുകുന്ന് പി എച്ച് സിയിലെ താൾക്കാലിക ജീവനക്കാരിയായ നഴ്സ് അശ്വനി, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ പ്രതീപ് കുമാർ, ഡോ. തങ്കവേലു എന്നിവരുടെ ഇടപെടലാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചത്. പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുന്നതിനിടെ ട്രാക്കിലേക്ക് പെട്ടെന്ന് വീഴുകയായിരുന്ന യുവാവിനെ അശ്വനി പെട്ടെന്ന് തന്നെ ട്രാക്കിലേക്ക് ചാടി ട്രാക്കിൽ നിന്ന് ഉന്തി മാറ്റുകയായിരുന്നു. ഉടൻ തന്നെ മറ്റു രണ്ട് പേരും ചേർന്ന് അയാളെ ആശുപത്രിയിൽ എതിർക്കുകയും ചെയ്തു. ഉടൻതന്നെ ബാംഗ്ലൂർ എക്സ്പ്രസ് അതുവഴി കടന്നുപോവുകയും ചെയ്തു. മൂന്ന് പേരെയും കണ്ണപുരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കെ ഡി അധ്യക്ഷത വഹിച്ചു, അനിൽകുമാർ ഉപഹാരം നൽകി. എസ് ഐ മനീഷ് കുമാർ, റഷീദ് കാനായി എന്നിവർ സംസാരിച്ചു.

## Article Content

റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ട്രാക്കിലേക്ക് വീണുപോയയാൾക്ക് പുതുജീവനേകി മൂന്ന് മനുഷ്യസ്നേഹികൾ. ചെറുകുന്ന് പി എച്ച് സിയിലെ താൾക്കാലിക ജീവനക്കാരിയായ നഴ്സ് അശ്വനി, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ പ്രതീപ് കുമാർ, ഡോ. തങ്കവേലു എന്നിവരുടെ ഇടപെടലാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചത്. പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുന്നതിനിടെ ട്രാക്കിലേക്ക് പെട്ടെന്ന് വീഴുകയായിരുന്ന യുവാവിനെ അശ്വനി പെട്ടെന്ന് തന്നെ ട്രാക്കിലേക്ക് ചാടി ട്രാക്കിൽ നിന്ന് ഉന്തി മാറ്റുകയായിരുന്നു. ഉടൻ തന്നെ മറ്റു രണ്ട് പേരും ചേർന്ന് അയാളെ ആശുപത്രിയിൽ എതിർക്കുകയും ചെയ്തു. ഉടൻതന്നെ ബാംഗ്ലൂർ എക്സ്പ്രസ് അതുവഴി കടന്നുപോവുകയും ചെയ്തു. മൂന്ന് പേരെയും കണ്ണപുരം ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കെ ഡി അധ്യക്ഷത വഹിച്ചു, അനിൽകുമാർ ഉപഹാരം നൽകി. എസ് ഐ മനീഷ് കുമാർ, റഷീദ് കാനായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102934/nurse-aswani)