---
title: "രക്താർബുദം ബാധിച്ച വിഷ്ണുവിന് സഹായവുമായി ചവനപ്പുഴ മഹല്ല് കമ്മിറ്റിയും നാട്ടുകാരും"
english_title: "help for vishnu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102933/help-for-vishnu"
published_at: "2023-03-14T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fed32da2ce_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# രക്താർബുദം ബാധിച്ച വിഷ്ണുവിന് സഹായവുമായി ചവനപ്പുഴ മഹല്ല് കമ്മിറ്റിയും നാട്ടുകാരും

> **Lead Summary:** മതവും ജാതിയും കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും നിറവും ആകൃതിയും ധരിക്കുന്ന വസ്ത്രത്തിന്റെ മോഡലും ഒക്കെ പരിശോധിച്ചു ആളുകൾക്ക് മാർക്കിടുന്ന വർത്തമാന കാലത്ത് രക്തദാർബുദം സംഭവിച്ചു പോയ ഒരു സഹോദരന്റെ മതമോ ജാതിയോ നിറമോ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവോ പരിശോധിക്കാതെ അവന്റെയും ഞങ്ങളുടെയും ശരീരത്തിലെ ഞരമ്പുകളിൽ ഓടുന്നത് ഒരേ നിറത്തിലുള്ള രക്തവും ആ രക്തത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള രോഗമാണെന്നും മനസ്സിലാക്കിയ കേരളത്തിലെ ഇങ്ങു കണ്ണൂരിലെ തളിപ്പറമ്പിനടുത്ത പ്രദേശമായ ചവനപ്പുഴയിലെ ഒരു സുഹൃത്തിന് നാട്ടുകാർ എല്ലാവരും ചേർന്ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത് അമ്പതിനായിരം രൂപ എന്ന് കേൾക്കുമ്പോൾ ആ ചിത്രം കാണുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരു ആനന്ദമുണ്ട്, ആനന്ദത്തിന്റെ പേരാണ് മതസൗഹാർദ്ദം വിഷ്ണു എന്ന ചെറുപ്പക്കാരന് ഈ പണം കൈമാറുമ്പോൾ ആ പണത്തിന്റെ മുകളിൽ എവിടെയും മതമോ ജാതിയോ നിറമോ രേഖപ്പെടുത്തിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ കാവലാളാകുന്ന ഈ മാതൃക യും അതിന് നേതൃത്വം നൽകിയത് ചവനപ്പുഴ മഹല്ല് കമ്മിറ്റിയും നാട്ടുകാരും.

## Article Content

മതവും ജാതിയും കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും നിറവും ആകൃതിയും ധരിക്കുന്ന വസ്ത്രത്തിന്റെ മോഡലും ഒക്കെ പരിശോധിച്ചു ആളുകൾക്ക് മാർക്കിടുന്ന വർത്തമാന കാലത്ത് രക്തദാർബുദം സംഭവിച്ചു പോയ ഒരു സഹോദരന്റെ മതമോ ജാതിയോ നിറമോ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവോ പരിശോധിക്കാതെ അവന്റെയും ഞങ്ങളുടെയും ശരീരത്തിലെ ഞരമ്പുകളിൽ ഓടുന്നത് ഒരേ നിറത്തിലുള്ള രക്തവും ആ രക്തത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള രോഗമാണെന്നും മനസ്സിലാക്കിയ കേരളത്തിലെ ഇങ്ങു കണ്ണൂരിലെ തളിപ്പറമ്പിനടുത്ത പ്രദേശമായ ചവനപ്പുഴയിലെ ഒരു സുഹൃത്തിന് നാട്ടുകാർ എല്ലാവരും ചേർന്ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത് അമ്പതിനായിരം രൂപ എന്ന് കേൾക്കുമ്പോൾ ആ ചിത്രം കാണുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരു ആനന്ദമുണ്ട്, ആനന്ദത്തിന്റെ പേരാണ് മതസൗഹാർദ്ദം വിഷ്ണു എന്ന ചെറുപ്പക്കാരന് ഈ പണം കൈമാറുമ്പോൾ ആ പണത്തിന്റെ മുകളിൽ എവിടെയും മതമോ ജാതിയോ നിറമോ രേഖപ്പെടുത്തിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ കാവലാളാകുന്ന ഈ മാതൃക യും അതിന് നേതൃത്വം നൽകിയത് ചവനപ്പുഴ മഹല്ല് കമ്മിറ്റിയും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102933/help-for-vishnu)