---
title: " വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102855/rape-case"
published_at: "2023-03-13T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f017d86f35_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

#  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ:** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. പയ്യന്നൂർ എടാട്ട് സ്വദേശി എം.പി.നിശാന്തിനെ യാണ് പോലീസ് ഇൻസ്പെക്ടർ മഹേഷ് .കെ .നായർ അറസ്റ്റ് ചെയ്തത്. ആലക്കോട്ഉദയഗിരി സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. മൊബെൽ ഫോൺ ചാറ്റിംഗിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് യുവതിയെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ആലക്കോട്ടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മൊബെൽ ഫോണിലൂടെ യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പയ്യന്നൂരിലെ വ്യക്തമായ മേൽവിലാസം നൽകാതെ മൊബെൽ ഫോൺ നമ്പർ വഴിയാണ് ഇരുവരും ചാറ്റിംഗ് ബന്ധം തുടർന്നത്. വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് പ്രലോഭിപ്പിച്ച് യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പകൽ സമയം പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തആലക്കോട് പോലീസ് സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ കേസ് പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**പയ്യന്നൂർ:** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. പയ്യന്നൂർ എടാട്ട് സ്വദേശി എം.പി.നിശാന്തിനെ യാണ് പോലീസ് ഇൻസ്പെക്ടർ മഹേഷ് .കെ .നായർ അറസ്റ്റ് ചെയ്തത്. ആലക്കോട്ഉദയഗിരി സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. മൊബെൽ ഫോൺ ചാറ്റിംഗിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് യുവതിയെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ആലക്കോട്ടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മൊബെൽ ഫോണിലൂടെ യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പയ്യന്നൂരിലെ വ്യക്തമായ മേൽവിലാസം നൽകാതെ മൊബെൽ ഫോൺ നമ്പർ വഴിയാണ് ഇരുവരും ചാറ്റിംഗ് ബന്ധം തുടർന്നത്. വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് പ്രലോഭിപ്പിച്ച് യുവതിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പകൽ സമയം പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തആലക്കോട് പോലീസ് സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ കേസ് പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102855/rape-case)