---
title: "തളിപ്പറമ്പ് നഗരസഭ പരിധിയിലെ അംഗനവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ കൈമാറി"
english_title: "kitchen appliances "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102690/kitchen-appliances"
published_at: "2023-03-12T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d965a4f0ed_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ പരിധിയിലെ അംഗനവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ കൈമാറി

> **Lead Summary:** 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലെ അംഗനവാടികൾക്ക് ഇഡലി കുക്കർ, മിക്സി എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘടാനം ബഹു നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി അംഗനവാടി ടീച്ചർ ഷൈലജ കെ വി ക്കു നൽകി നിർവഹിച്ചു. പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ റജില പി,പി പി മുഹമ്മദ്‌ നിസാർ കൗൺസിലർമാരായ സി മുഹമ്മദ്‌ സിറാജ്, രമേശൻ കെ, സി വി ഗിരീഷ്, വി വിജയൻ, ഗോപിനാഥ്, വസന്തി, റഹ്മത്ത് ബീഗം, സുജാത കെ ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ഐ സി ഡി എസ് സൂപ്രവൈസർ ശ്യാമള സി.വി., നന്ദിയും പറഞ്ഞു.

## Article Content

2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലെ അംഗനവാടികൾക്ക് ഇഡലി കുക്കർ, മിക്സി എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘടാനം ബഹു നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി അംഗനവാടി ടീച്ചർ ഷൈലജ കെ വി ക്കു നൽകി നിർവഹിച്ചു. പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ റജില പി,പി പി മുഹമ്മദ്‌ നിസാർ കൗൺസിലർമാരായ സി മുഹമ്മദ്‌ സിറാജ്, രമേശൻ കെ, സി വി ഗിരീഷ്, വി വിജയൻ, ഗോപിനാഥ്, വസന്തി, റഹ്മത്ത് ബീഗം, സുജാത കെ ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ഐ സി ഡി എസ് സൂപ്രവൈസർ ശ്യാമള സി.വി., നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102690/kitchen-appliances)