---
title: "പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടി: 3 മക്കളുടെ അമ്മയായ 50കാരി പഴയപത്താം ക്ലാസ് കാമുകനൊപ്പം മുങ്ങി"
english_title: "Met at ex-student reunion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102658/met-at-ex-student-reunion"
published_at: "2023-03-12T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d6b81ead09_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടി: 3 മക്കളുടെ അമ്മയായ 50കാരി പഴയപത്താം ക്ലാസ് കാമുകനൊപ്പം മുങ്ങി

> **Lead Summary:** **തൊടുപുഴ: **പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ചവര്‍ 35 വര്‍ഷത്തിനു ശേഷം ഒന്നുചേര്‍ന്നപ്പോള്‍ പഴയ പ്രണയവും പുതുക്കി. തുടര്‍ന്ന് കരിമണ്ണൂര്‍ സ്വദേശിനിയായ അന്പതുകാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയി. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്നാഴ്ച മുന്പ് മൂവാറ്റുപുഴയിലായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരല്‍. നാലു ദിവസം മുന്പാണ് കോട്ടക്കവലയില്‍നിന്നു വീട്ടമ്മയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം, പാലക്കാട് വഴി വേളാങ്കണ്ണിയില്‍ എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മൂവാറ്റുപുഴ എസ്എച്ച്ഒ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി വീട്ടമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി. ദിവസങ്ങള്‍ക്കു മുമ്പു കണ്ണപുരത്തും സമാനസംഭവം ഉണ്ടായിരുന്നു.

## Article Content

**തൊടുപുഴ: **പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ചവര്‍ 35 വര്‍ഷത്തിനു ശേഷം ഒന്നുചേര്‍ന്നപ്പോള്‍ പഴയ പ്രണയവും പുതുക്കി. തുടര്‍ന്ന് കരിമണ്ണൂര്‍ സ്വദേശിനിയായ അന്പതുകാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയി. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്നാഴ്ച മുന്പ് മൂവാറ്റുപുഴയിലായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരല്‍. നാലു ദിവസം മുന്പാണ് കോട്ടക്കവലയില്‍നിന്നു വീട്ടമ്മയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം, പാലക്കാട് വഴി വേളാങ്കണ്ണിയില്‍ എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മൂവാറ്റുപുഴ എസ്എച്ച്ഒ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി വീട്ടമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി. ദിവസങ്ങള്‍ക്കു മുമ്പു കണ്ണപുരത്തും സമാനസംഭവം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102658/met-at-ex-student-reunion)