---
title: "ശമ്പളമില്ല,ജോലി ഉപേക്ഷിച്ചു പോകാനൊരുങ്ങി ജീവനക്കാർ, സർക്കാർ വൃദ്ധസദനം അടച്ചു പൂട്ടേണ്ട വക്കിൽ"
english_title: "no salary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102562/no-salary"
published_at: "2023-03-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c8b6b494f5_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ശമ്പളമില്ല,ജോലി ഉപേക്ഷിച്ചു പോകാനൊരുങ്ങി ജീവനക്കാർ, സർക്കാർ വൃദ്ധസദനം അടച്ചു പൂട്ടേണ്ട വക്കിൽ

> **Lead Summary:** **അഴീക്കോട്: **അഴീക്കോട് ചാലിൽ സാമൂഹ്യ നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിലെ ജീവനക്കാർക്ക് ഒരു വർഷക്കാലമായി ശമ്പളമില്ല. ശമ്പളമില്ലാതെ ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ അഞ്ചോളം പേർ ഇതിനകം ജോലി ഉപേക്ഷിച്ച് പോയി. അവശേഷിക്കുന്നവർ വളരെ നിരാശയോടെയാണ് ജോലിയിൽ തുടരുന്നത്. എന്നെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇവിടെ തുടരുന്നത്. അവശേഷിക്കുന്നവരും ഒഴിഞ്ഞു പോവുകയാണെങ്കിൽ വൃദ്ധസദനം അടച്ചുപൂട്ടേണ്ടുന്ന നിലയിലെത്തുമെന്നാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഭയപ്പെടുന്നത്.

## Article Content

**അഴീക്കോട്: **അഴീക്കോട് ചാലിൽ സാമൂഹ്യ നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിലെ ജീവനക്കാർക്ക് ഒരു വർഷക്കാലമായി ശമ്പളമില്ല. ശമ്പളമില്ലാതെ ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ അഞ്ചോളം പേർ ഇതിനകം ജോലി ഉപേക്ഷിച്ച് പോയി. അവശേഷിക്കുന്നവർ വളരെ നിരാശയോടെയാണ് ജോലിയിൽ തുടരുന്നത്. എന്നെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇവിടെ തുടരുന്നത്. അവശേഷിക്കുന്നവരും ഒഴിഞ്ഞു പോവുകയാണെങ്കിൽ വൃദ്ധസദനം അടച്ചുപൂട്ടേണ്ടുന്ന നിലയിലെത്തുമെന്നാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഭയപ്പെടുന്നത്.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുമടങ്ങുന്ന മാനേജ്മെന്റ് കമ്മറ്റിയാണ് ഇവിടത്തെ ദൈനം ദിന കാര്യങ്ങൾ പരിപാലിച്ചു വരുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചേയർമാനും വൃദ്ധസദനം സൂപ്രണ്ട് കൺവീനറുമാണ്. 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ ക്ഷേമവും സംരക്ഷണവും ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1995 മുതൽ കണ്ണർ ചാൽ ബീച്ചിനു സമീപം സർക്കാർ വൃദ്ധ സദനം തുടങ്ങിയത്. കഴിഞ്ഞ 2022-23 സാമ്പത്തികവർഷം വരെ വൃദ്ധസദനത്തിന്റെ പ്രവർത്തനം പ്രത്യേക പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയതായിരുന്നു. എന്നാൽ പ്രോജക്റ്റിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തോടെ അവസാനിച്ചു.കമ്പനി ഒഴിഞ്ഞു പോവുകയും ചെയ്തു. ആ അവസരത്തിൽ അവിടെ ജോലി ചെയ്ത് പരിചയ സമ്പന്നരായ ഒമ്പതോളം ജീവനക്കാരെ നിലനിർത്താൻ സർക്കാർ ആവശ്യപ്പെട്ടു. അങ്ങനെ ജോലിയിൽ തുടരുന്ന ജീവനക്കാരുടെ ശമ്പളം എപ്രകാരം നൽകണമെന്ന തീരുമാനമില്ലാതെയാണ് അവരെ ജോലിയിൽ തുടരാൻ സർക്കാർ നിർദ്ദേശിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ നിവേദനവുമായി നെട്ടോട്ടമോടി. ഇനിയും ശമ്പളം നൽകാൻ തീരുമാനമാകാത്ത സാഹചര്യത്തിൽ ഓരോരുത്തരായി ജോലി ഉപേക്ഷിച്ചു പോകാൻ തുടങ്ങി.

അങ്ങനെ അഞ്ചു പേർ ഇതിനകം ജോലി ഉപേക്ഷിച്ചു. അവശേഷിക്കുന്നവർ ഇവിടത്തെ അഗതികളുടെ പരിചരണം യഥാവിധി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. ഇവിടെ നിലവിലുള്ള എഴുപതോളം അഗതികളുടെയും സുഖകരമായ പരിചരണത്തിന് തടസം നേരിടുന്നതായും സമീപത്തുള്ളവർ പറയുന്നു. കാരണം ഒരു നേഴ്സിന്റെ മാത്രം പരിചരണമാണിപ്പോൾ ഇവിടെ ലഭിക്കുന്നത്. അവർ അവധിയിൽ പോയാൽ അഗതികളുടെ അവസ്ത ഗുരുതരമാകും. 1 സോഷ്യൽ വർക്കർ 1 ലാബ് ടെക്ക നീ ഷൻ 1 ഫിസിയോ തെറാപ്പിസ്റ്റ് 2 സ്റ്റാഫ് നേഴ്സ് എന്നിവരാണ് വേതനം ലഭിക്കാതെ രാജിവെചൊഴിഞ്ഞവർ. 1 സ്റ്റാഫ് നേഴ്സ്, 3 ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരാണ് നിലവിൽ ശമ്പളം കിട്ടാതെ ജോലിയിൽ തുടരുന്നവർ.

എന്നാൽ ജോലി ഉപേക്ഷിച്ചു പോയവരുടെയും ജോലിയിൽ തുടരുന്നവരുടയും ശമ്പളം എന്നു നൽകാൻ സാധിക്കുമെന്നതിൽ വകുപ്പും സർക്കാറും ഫൈനാൻസ് വകുപ്പിൽ നിന്നും ഇതേ വരെ ഒരു തീരുമാനവും വന്നിട്ടില്ലെന്നാണ് സ്യാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ ആഫീസിൻ നിന്നും അറിയാൻ കഴിഞ്ഞത്. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പരിശോധിച്ച് അനുവദിച്ചു കഴിഞ്ഞാൽ മാത്രമേ വൃദ്ധസദനത്തിലെ ജീവനക്കാരുടെ ശമ്പളത്തിന് അംഗീകാരം കിട്ടുകയുള്ളൂ എന്നാണ് സാമൂഹ്യ നീതി ഡയറക്ടറുടെ ഓഫീസിൽ നിന്നും കിട്ടിയ വിവരം. ചുരുക്കി പറഞ്ഞാൽ ഫൈനാൻസ് വകുപ്പിന്റെ അംഗീകാരം കിട്ടുന്ന മുറക്കേ ശമ്പളം ലഭിക്കുകയുള്ളൂ. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് അംഗീകാരം ലഭിക്കാത്തതെന്നും സംസാരമുണ്ട്. മറ്റ് ജീവനക്കാർ കൂടി ജോലി രാജി വെ യൊഴിയുകയാണെന്നാൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102562/no-salary)