---
title: "ദേശീയപാത തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി, പൂക്കോത്ത് നടയിൽ തന്നെ പരിപാടി നടത്തുമെന്ന് ഉത്സവാഘോഷ കമ്മിറ്റി"
english_title: "pookkooth nada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102470/pookkooth-nada"
published_at: "2023-03-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c14f1a2ee4_download_(3).jfif"
keywords: []
---

# ദേശീയപാത തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി, പൂക്കോത്ത് നടയിൽ തന്നെ പരിപാടി നടത്തുമെന്ന് ഉത്സവാഘോഷ കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ് : **തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല. പൂക്കോത്ത്‌നടയിലൂടെയുള്ള ദേശീയപാതയില്‍ വാഹനഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ നിലവിലുള്ള സ്ഥലത്തുതന്നെ നടത്തുമെന്ന് ഉല്‍സവാഘോഷ കമ്മറ്റി അധി:കൃതര്‍ പറഞ്ഞു. ഇന്നലെ തൃച്ചംബരം സ്വദേശിയായ കിഴക്കേനടയിലെ ഉഷസില്‍ കെ.മനോജ്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പൂക്കോത്ത്‌നടയില്‍ ഗതാഗതം തടസം പാടില്ലെന്ന ഉത്തരവ്. ഈ ഉത്തരവ് പരിപാടികള്‍ നടത്തുന്നതിന് എതിരല്ലെന്നാണ് ക്ഷേത്രോല്‍സവ കമ്മറ്റിയുടെ നിലപാട്. പരിപാടികള്‍ നടത്തുന്നതിനെതിരെ പോലീസ് ഉല്‍സവാഘോഷ കമ്മറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഉത്തരവ് വളച്ചൊടിച്ചാണ് ഇത്തരമൊരു നോട്ടീസ് എന്നാണ് ഉല്‍സവാഘോഷ കമ്മറ്റിയുടെ നിലപാട്. ഗതാഗതത്തിന് തടസം വരാതെ പരിപാടികള്‍ നടത്താനുള്ള ഉത്തരവാദിത്വം പോലീസിനാണെന്നും ആഘോഷകമ്മറ്റി പറയുന്നു.

## Article Content

**തളിപ്പറമ്പ് : **തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല. പൂക്കോത്ത്‌നടയിലൂടെയുള്ള ദേശീയപാതയില്‍ വാഹനഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ കലാപരിപാടികള്‍ നിലവിലുള്ള സ്ഥലത്തുതന്നെ നടത്തുമെന്ന് ഉല്‍സവാഘോഷ കമ്മറ്റി അധി:കൃതര്‍ പറഞ്ഞു. ഇന്നലെ തൃച്ചംബരം സ്വദേശിയായ കിഴക്കേനടയിലെ ഉഷസില്‍ കെ.മനോജ്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പൂക്കോത്ത്‌നടയില്‍ ഗതാഗതം തടസം പാടില്ലെന്ന ഉത്തരവ്. ഈ ഉത്തരവ് പരിപാടികള്‍ നടത്തുന്നതിന് എതിരല്ലെന്നാണ് ക്ഷേത്രോല്‍സവ കമ്മറ്റിയുടെ നിലപാട്. പരിപാടികള്‍ നടത്തുന്നതിനെതിരെ പോലീസ് ഉല്‍സവാഘോഷ കമ്മറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഉത്തരവ് വളച്ചൊടിച്ചാണ് ഇത്തരമൊരു നോട്ടീസ് എന്നാണ് ഉല്‍സവാഘോഷ കമ്മറ്റിയുടെ നിലപാട്. ഗതാഗതത്തിന് തടസം വരാതെ പരിപാടികള്‍ നടത്താനുള്ള ഉത്തരവാദിത്വം പോലീസിനാണെന്നും ആഘോഷകമ്മറ്റി പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102470/pookkooth-nada)