---
title: "എസ്.വൈ.എസ്. തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് നാളെ സയ്യിദ് നഗറിൽ"
english_title: "youth parliament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102454/youth-parliament"
published_at: "2023-03-11T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c000d05852_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# എസ്.വൈ.എസ്. തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് നാളെ സയ്യിദ് നഗറിൽ

> **Lead Summary:** **തളിപ്പറമ്പ : **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന ഏകദിന യൂത്ത് പാർലമെന്റ് തളിപ്പറമ്പ സോണിൽ മാർച്ച്‌ 12 ഞായർ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തളിപ്പറമ്പ സയ്യിദ് നഗറിൽ നടക്കും. രാവിലെ 9 മണിക്ക് ഉദ്ഘാടന സെഷൻ എസ്.വൈ.എസ് തളിപ്പറമ്പ സോൺ പ്രസിഡന്റ് പി. ശംസുദ്ധീൻ സഖാഫിയുടെ അധ്യക്ഷതതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ്‌ ആറ്റക്കോയ അൽ ബുഖാരി അടിപ്പാലം പ്രാരംഭ പ്രാർത്ഥന നടത്തും. സോഷ്യല്‍ ആക്ടിവിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുക, സാമൂഹിക ഇടപെടലിന്റെ പ്രാദേശിക സാധ്യതകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, സംഘടന സംവിധാനത്തിന്റെയും ഇടപെടല്‍ രീതികളുടെയും പുനരാവിഷ്‌കരണം സാധ്യമാക്കുകയും പ്രസ്ഥാന വൃത്തത്തിനു പുറത്തുള്ളവര്‍ക്ക് സംഘടനയെയും അതുവഴി ഇസ്്‌ലാമിനെയും അടുത്തറിയാന്‍ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമാണ് യൂത്ത് പാര്‍ലമെന്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എസ് വൈ എസിന്റെ സന്നദ്ധ വിഭാഗമായ ടീം ഒലീവ്, പ്രാസ്ഥാനികം, സൗഹൃദം എന്നീ വിഭാഗങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായാണ് യൂത്ത് പാര്‍ലമെന്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ സെഷനുകൾക്ക് കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എൻ.അലി അബ്ദുല്ല, ആർ.പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, എം. അബ്ദുൽ മജീദ് അരിയല്ലൂർ, കെ. അബ്ദുർറശീദ് നരിക്കോട്, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം, അഹ്‌മദ്‌ ഷെറിൻ, കെ.വി അബ്ദുൽ ഹകീം സഖാഫി അരിയിൽ, എം.ടി ശിഹാബുദ്ധീൻ സഖാഫി, ഡോ. പി സുബൈർ, ഡോ. സിദ്ധീഖ് സിദ്ധീഖി, ഡോ. അബ്ദുസ്സലാം, കെ എം അബ്ദുൽ ഖാദർ കരുവഞ്ചാൽ, മാമു എഞ്ചിനീയർ തുടങ്ങിയവർ നേതൃത്വം നൽകും. തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. കൃഷ്ണൻ തുടങ്ങിയവർ അതിഥികളായി സംബന്ധിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സെഷനിൽ സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹകീം സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകും. മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് ആമുഖ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണവും നടത്തും. പി.കെ. അലിക്കുഞ്ഞി ദാരിമി, കെ.പി കമാലുദ്ദീൻ മൗലവി കൊയ്യം, പി.കെ. ഉമർ മുസ്‌ലിയാർ, പി. മുഹമ്മദലി മൗലവി തിരുവട്ടൂർ, മൂസ മുസ്‌ലിയാർ മണക്കാട്ട്, മുതുകുട അബ്ദുൽ ഖാദിർ സഖാഫി, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, എം. മഹ്മൂദ് സഖാഫി നരിക്കോട്, മൂസ ശാമിൽ ഹിശാമി വെള്ളാവ്, അബ്ദുർറഹ്മാൻ സഅദി, കെ. ഹബീബുല്ല മൗലവി, മൻസൂർ അൻസ്വാരി, മുനീർ ശാമിൽ ഇർഫാനി എരുവാട്ടി, അബ്ദുൽ ബാസ്വിത് അമാനി എളമ്പേരംപാറ, കെ.കെ. അബ്ദുർറശീദ് ആസാദ് നഗർ തുടങ്ങിയവർ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ കെ.വി. അബ്ദുൽ ഹകീം സഖാഫി അരിയിൽ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, പി. ശംസുദ്ദീൻ സഖാഫി, കെ. ഹബീബുല്ല മൗലവി കൊട്ടില, കെ.കെ അബ്ദുർറശീദ് ആസാദ് നഗർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ : **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന ഏകദിന യൂത്ത് പാർലമെന്റ് തളിപ്പറമ്പ സോണിൽ മാർച്ച്‌ 12 ഞായർ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തളിപ്പറമ്പ സയ്യിദ് നഗറിൽ നടക്കും. രാവിലെ 9 മണിക്ക് ഉദ്ഘാടന സെഷൻ എസ്.വൈ.എസ് തളിപ്പറമ്പ സോൺ പ്രസിഡന്റ് പി. ശംസുദ്ധീൻ സഖാഫിയുടെ അധ്യക്ഷതതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ്‌ ആറ്റക്കോയ അൽ ബുഖാരി അടിപ്പാലം പ്രാരംഭ പ്രാർത്ഥന നടത്തും. സോഷ്യല്‍ ആക്ടിവിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുക, സാമൂഹിക ഇടപെടലിന്റെ പ്രാദേശിക സാധ്യതകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, സംഘടന സംവിധാനത്തിന്റെയും ഇടപെടല്‍ രീതികളുടെയും പുനരാവിഷ്‌കരണം സാധ്യമാക്കുകയും പ്രസ്ഥാന വൃത്തത്തിനു പുറത്തുള്ളവര്‍ക്ക് സംഘടനയെയും അതുവഴി ഇസ്്‌ലാമിനെയും അടുത്തറിയാന്‍ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമാണ് യൂത്ത് പാര്‍ലമെന്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എസ് വൈ എസിന്റെ സന്നദ്ധ വിഭാഗമായ ടീം ഒലീവ്, പ്രാസ്ഥാനികം, സൗഹൃദം എന്നീ വിഭാഗങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായാണ് യൂത്ത് പാര്‍ലമെന്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ സെഷനുകൾക്ക് കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എൻ.അലി അബ്ദുല്ല, ആർ.പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, എം. അബ്ദുൽ മജീദ് അരിയല്ലൂർ, കെ. അബ്ദുർറശീദ് നരിക്കോട്, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം, അഹ്‌മദ്‌ ഷെറിൻ, കെ.വി അബ്ദുൽ ഹകീം സഖാഫി അരിയിൽ, എം.ടി ശിഹാബുദ്ധീൻ സഖാഫി, ഡോ. പി സുബൈർ, ഡോ. സിദ്ധീഖ് സിദ്ധീഖി, ഡോ. അബ്ദുസ്സലാം, കെ എം അബ്ദുൽ ഖാദർ കരുവഞ്ചാൽ, മാമു എഞ്ചിനീയർ തുടങ്ങിയവർ നേതൃത്വം നൽകും. തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. കൃഷ്ണൻ തുടങ്ങിയവർ അതിഥികളായി സംബന്ധിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സെഷനിൽ സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.പി. അബ്ദുൽ ഹകീം സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകും. മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് ആമുഖ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണവും നടത്തും. പി.കെ. അലിക്കുഞ്ഞി ദാരിമി, കെ.പി കമാലുദ്ദീൻ മൗലവി കൊയ്യം, പി.കെ. ഉമർ മുസ്‌ലിയാർ, പി. മുഹമ്മദലി മൗലവി തിരുവട്ടൂർ, മൂസ മുസ്‌ലിയാർ മണക്കാട്ട്, മുതുകുട അബ്ദുൽ ഖാദിർ സഖാഫി, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, എം. മഹ്മൂദ് സഖാഫി നരിക്കോട്, മൂസ ശാമിൽ ഹിശാമി വെള്ളാവ്, അബ്ദുർറഹ്മാൻ സഅദി, കെ. ഹബീബുല്ല മൗലവി, മൻസൂർ അൻസ്വാരി, മുനീർ ശാമിൽ ഇർഫാനി എരുവാട്ടി, അബ്ദുൽ ബാസ്വിത് അമാനി എളമ്പേരംപാറ, കെ.കെ. അബ്ദുർറശീദ് ആസാദ് നഗർ തുടങ്ങിയവർ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ കെ.വി. അബ്ദുൽ ഹകീം സഖാഫി അരിയിൽ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, പി. ശംസുദ്ദീൻ സഖാഫി, കെ. ഹബീബുല്ല മൗലവി കൊട്ടില, കെ.കെ അബ്ദുർറശീദ് ആസാദ് നഗർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102454/youth-parliament)