---
title: "ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം നടന്നു"
english_title: "joint counsil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102451/joint-counsil"
published_at: "2023-03-11T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640bfd201604b_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം നടന്നു

> **Lead Summary:** > **തളിപ്പറമ്പ്: ** പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കണമെന്നും, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് റിക്രയേഷൻ ക്ലബ്ബിൽ (പി.പി.ചന്ദ്രൻ നഗർ) നടന്ന സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. റൈനാമോളി അദ്ധ്യക്ഷത വഹിച്ചു. വി.വി. മായ രക്തസാക്ഷി പ്രമേയവും കെ.അബ്ദുറഹിമാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മനീഷ് മോഹൻ സംഘടനാ റിപ്പോർട്ടും, അനിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടും, കെ. പി.സജീവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടരി റോയ് ജോസഫ് പ്രസംഗിച്ചു. സമ്മേളന നഗറിൽ റൈനാമോളി പതാക ഉയർത്തി. അനിൽ വർഗീസ് സ്വാഗതവും എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി റൈനാമോളി (പ്രസിഡണ്ട്), ദിനേശ് പോത്തേര, കെ.പി.സുമയ്യ (വൈസ് പ്രസിഡണ്ട്മാർ), അനിൽ വർഗിസ് (സെക്രട്ടരി), കെ.വി.ഷീജ, വി.വി. മായ (ജോ: സെക്രട്ടരിമാർ), കെ.പി.സജീവൻ (ട്രഷറർ) വനിത കമ്മിറ്റി എ.വി.മഞ്ജുഷ ( പ്രസിഡണ്ട്), കെ.പി.സുമയ്യ (സെക്രട്ടരി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ വെച്ച് ജോയിൻ്റ് കൗൺസിലിൻ്റെ "വിശക്കരുതരും പദ്ധതി " യിലേക്കുള്ള തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ സംഭാവന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്തിന് മേഖല സെക്രട്ടരി അനിൽ വർഗീസ് കൈമാറി.

## Article Content

> **തളിപ്പറമ്പ്: ** പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കണമെന്നും, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് റിക്രയേഷൻ ക്ലബ്ബിൽ (പി.പി.ചന്ദ്രൻ നഗർ) നടന്ന സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. റൈനാമോളി അദ്ധ്യക്ഷത വഹിച്ചു. വി.വി. മായ രക്തസാക്ഷി പ്രമേയവും കെ.അബ്ദുറഹിമാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മനീഷ് മോഹൻ സംഘടനാ റിപ്പോർട്ടും, അനിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടും, കെ. പി.സജീവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടരി റോയ് ജോസഫ് പ്രസംഗിച്ചു. സമ്മേളന നഗറിൽ റൈനാമോളി പതാക ഉയർത്തി. അനിൽ വർഗീസ് സ്വാഗതവും എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി റൈനാമോളി (പ്രസിഡണ്ട്), ദിനേശ് പോത്തേര, കെ.പി.സുമയ്യ (വൈസ് പ്രസിഡണ്ട്മാർ), അനിൽ വർഗിസ് (സെക്രട്ടരി), കെ.വി.ഷീജ, വി.വി. മായ (ജോ: സെക്രട്ടരിമാർ), കെ.പി.സജീവൻ (ട്രഷറർ) വനിത കമ്മിറ്റി എ.വി.മഞ്ജുഷ ( പ്രസിഡണ്ട്), കെ.പി.സുമയ്യ (സെക്രട്ടരി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ വെച്ച് ജോയിൻ്റ് കൗൺസിലിൻ്റെ "വിശക്കരുതരും പദ്ധതി " യിലേക്കുള്ള തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ സംഭാവന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്തിന് മേഖല സെക്രട്ടരി അനിൽ വർഗീസ് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102451/joint-counsil)