---
title: "കഞ്ചാവുമായി നാല് പേർ പിടിയിൽ "
english_title: "Four arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102428/four-arrested"
published_at: "2023-03-10T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b5d363f683_IMG-20230310-WA0077.jpg"
keywords: []
---

# കഞ്ചാവുമായി നാല് പേർ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വേട്ട. രണ്ടു കിലോയിലേറെ കഞ്ചാവുമായി നാലുപേരെയാണ് എടക്കാട് പോലീസ് പിടികൂടിയത്.കണ്ണൂർ പൊതുവാച്ചേരി സ്വദേശികളും സഹോദരങ്ങളുമായ കരുരൻ പീടിക പട്ടേരരത്ത് ഹൗസിൽ പി. അബ്ദുൽ റഹീം , സഹോദരൻ പി. മുനീർ , മുണ്ടയാട് വാരം എടക്കലോത്ത് ഹൗസിൽ പി. സൂരജ് , തളിപ്പറമ്പ് കുറ്റിയേരി തനിമൂട്ടിൽ ഹൗസിൽ ടി കെ ജോമോൻ എന്നിവരാണ് പിടിയിലായത്. സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ടി കെ രത്നാകുമാർ, എടക്കാട് ഇൻസ്‌പെക്ടർ എം ആർ ബിജു, എടക്കാട് പ്രിൻസിപ്പൽ എസ്ഐ എൻ ദിജേഷ്, ഗ്രേഡ് എഎസ്ഐ സുജിത്ത് കുറുവ, എസ്.സി.പി.ഒ ദിനേശ്, ഡാൻസാഫ് ടീം, കണ്ണൂർ സിറ്റി കെ 9 സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധയിലാണ് കഞ്ചാവ് പിടികൂടിയത്. വിൽപ്പനക്കായി കഞ്ചാവ് ചെറിയ പൊതികളിൽ ആയി പാക്ക് ചെയ്യുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. റഹീമിന്റെ വീട്ടിൽ നിന്നുമാണ് 2,150 കഞ്ചാവാണ് പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വേട്ട. രണ്ടു കിലോയിലേറെ കഞ്ചാവുമായി നാലുപേരെയാണ് എടക്കാട് പോലീസ് പിടികൂടിയത്.കണ്ണൂർ പൊതുവാച്ചേരി സ്വദേശികളും സഹോദരങ്ങളുമായ കരുരൻ പീടിക പട്ടേരരത്ത് ഹൗസിൽ പി. അബ്ദുൽ റഹീം , സഹോദരൻ പി. മുനീർ , മുണ്ടയാട് വാരം എടക്കലോത്ത് ഹൗസിൽ പി. സൂരജ് , തളിപ്പറമ്പ് കുറ്റിയേരി തനിമൂട്ടിൽ ഹൗസിൽ ടി കെ ജോമോൻ എന്നിവരാണ് പിടിയിലായത്. സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ടി കെ രത്നാകുമാർ, എടക്കാട് ഇൻസ്‌പെക്ടർ എം ആർ ബിജു, എടക്കാട് പ്രിൻസിപ്പൽ എസ്ഐ എൻ ദിജേഷ്, ഗ്രേഡ് എഎസ്ഐ സുജിത്ത് കുറുവ, എസ്.സി.പി.ഒ ദിനേശ്, ഡാൻസാഫ് ടീം, കണ്ണൂർ സിറ്റി കെ 9 സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധയിലാണ് കഞ്ചാവ് പിടികൂടിയത്. വിൽപ്പനക്കായി കഞ്ചാവ് ചെറിയ പൊതികളിൽ ആയി പാക്ക് ചെയ്യുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. റഹീമിന്റെ വീട്ടിൽ നിന്നുമാണ് 2,150 കഞ്ചാവാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102428/four-arrested)