---
title: "ഗാർഹിക പീഡനം: ഭർത്താവ് ഉൾപ്പെടെ 7 പേർക്കെതിരെ കേസ്"
english_title: "case against 7 "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102373/case-against-7"
published_at: "2023-03-10T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b1f11cf306_news-card.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവ് ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ:** വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം ഏഴു പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു .മാണിയൂർ സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് ഭർത്താവ് മാണിയൂർ സ്വദേശിക്കെതിരെയും ബന്ധുക്കൾക്കെതിരെയും മയ്യിൽ പോലീസ് കേസെടുത്തത്.2014 ആഗസ്റ്റ് 24നായിരുന്നു വിവാഹം. പിന്നീട് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**മയ്യിൽ:** വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം ഏഴു പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു .മാണിയൂർ സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് ഭർത്താവ് മാണിയൂർ സ്വദേശിക്കെതിരെയും ബന്ധുക്കൾക്കെതിരെയും മയ്യിൽ പോലീസ് കേസെടുത്തത്.2014 ആഗസ്റ്റ് 24നായിരുന്നു വിവാഹം. പിന്നീട് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102373/case-against-7)