---
title: "കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു"
english_title: "african h1n1"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102297/african-h1n1"
published_at: "2023-03-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ac363d0694_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

> **Lead Summary:** **കണ്ണൂർ: **ആറളം പഞ്ചായത്തിലെ വീർപ്പാട് സ്വകാര്യ ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഉത്തരവിട്ടു. ഫാമിലെ പന്നികൾ മുഴുവൻ ചത്തതിനാൽ ഫാമിൽ പന്നികൾ ഇല്ലെന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പന്നി ഫാമുകൾ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും മൂന്ന് മാസത്തേക്ക് നിരോധിച്ചു.

## Article Content

**കണ്ണൂർ: **ആറളം പഞ്ചായത്തിലെ വീർപ്പാട് സ്വകാര്യ ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഉത്തരവിട്ടു. ഫാമിലെ പന്നികൾ മുഴുവൻ ചത്തതിനാൽ ഫാമിൽ പന്നികൾ ഇല്ലെന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പന്നി ഫാമുകൾ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും മൂന്ന് മാസത്തേക്ക് നിരോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102297/african-h1n1)