---
title: "തോട്ടിൽ ഒഴുക്കി വിടാനായി മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടി"
english_title: "vehicle that was carrying the waste"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102289/vehicle-that-was-carrying-the-waste"
published_at: "2023-03-10T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640abb6dd7cd7_download_(1).jfif"
keywords: []
---

# തോട്ടിൽ ഒഴുക്കി വിടാനായി മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി തുരുത്തിയിലെ തോട്ടിൽ ഒഴുക്കി വിടാനായി മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തുരുത്തിയിലെ വിവിധ തോടുകളിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ കുറച്ച് ദിവസമായി ജാഗ്രതയിലായിരുന്നു. ജനവാസ മേഖലയിലെ തോടുകളിൽ ഒഴുകുന്ന കക്കൂസ് മാലിന്യം തള്ളലും ദേശീയപാത നിർമാണത്തിനിടയിൽ നീരൊഴുക്ക് നിലക്കുകയും ചെയ്തതോടെ മാസങ്ങളായി തുരുത്തി നിവാസികൾ ദുർഗന്ധത്തിന്റെ ദുരിതജീവിതം പേറുകയായിരുന്നു. പിടികൂടിയ ടാങ്കർ നാട്ടുകാർ വളപട്ടണം പോലീസിന് കൈമാറി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി തുരുത്തിയിലെ തോട്ടിൽ ഒഴുക്കി വിടാനായി മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തുരുത്തിയിലെ വിവിധ തോടുകളിൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ കുറച്ച് ദിവസമായി ജാഗ്രതയിലായിരുന്നു. ജനവാസ മേഖലയിലെ തോടുകളിൽ ഒഴുകുന്ന കക്കൂസ് മാലിന്യം തള്ളലും ദേശീയപാത നിർമാണത്തിനിടയിൽ നീരൊഴുക്ക് നിലക്കുകയും ചെയ്തതോടെ മാസങ്ങളായി തുരുത്തി നിവാസികൾ ദുർഗന്ധത്തിന്റെ ദുരിതജീവിതം പേറുകയായിരുന്നു. പിടികൂടിയ ടാങ്കർ നാട്ടുകാർ വളപട്ടണം പോലീസിന് കൈമാറി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102289/vehicle-that-was-carrying-the-waste)