---
title: "വിസ തട്ടിപ്പ് രണ്ടു പേർക്കെതിരെ കേസ്"
english_title: "VISA_THATTIPPU"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102214/visa_thattippu"
published_at: "2023-03-09T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409dc150a7f7_new.jpg"
keywords: []
---

# വിസ തട്ടിപ്പ് രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കാനഡയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 4,60,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: കാനഡയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 4,60,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.

കൂവേരി ഞണ്ടമ്പലം സ്വദേശി ഒലിയൻറകത്ത് അഷറഫിൻെറ (32) പരാതിയിൽ പുഴാതി ചെട്ടിപ്പിടികതുളിച്ചേരി സ്വദേശി സുരഭിയിൽപി. ദിവിഷിത്ത് (3 2), ചിറക്കൽ പുതിയ തെരുവുമൂപ്പൻപ്പാറയിലെ വൈശാഖ് (32) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.2018 മാർച്ച് 10 മുതൽ 2019 ജൂലായ് വരെയുള്ള മൂന്ന് മാസത്തേക്ക് 4,60,000 രൂപ വാങ്ങിയ ശേഷം ഇന്ത്യാനേഷ്യയിൽ നിന്ന് ഒരു കമ്പനിക്ക് നൽകിയ പരാതിയിൽ പരാതി നൽകാതെ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് താമസിപ്പിച്ചു.

ലക്ഷം രൂപ നാട്ടിലെത്തിയാൽ തിരിച്ചു തരാമെന്ന് വിശ്വസിപ്പിക്കുകയും പിന്നീട് പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102214/visa_thattippu)