---
title: "സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിനെത്തിയത് കണ്ണൂര്‍ സ്വദേശി; 30 കോടി വാഗ്ദാനം ചെയ്‌തെന്ന് സ്വപ്‌ന, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും ആരോപണം"
english_title: "30-crore-offered-to-settle-gold-smuggling-case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102213/30-crore-offered-to-settle-gold-smuggling-case"
published_at: "2023-03-09T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409da7235e02_new.jpg"
keywords: []
---

# സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിനെത്തിയത് കണ്ണൂര്‍ സ്വദേശി; 30 കോടി വാഗ്ദാനം ചെയ്‌തെന്ന് സ്വപ്‌ന, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും ആരോപണം

> **Lead Summary:** ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

## Article Content

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്നും തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് നിർദേശിച്ചെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്‍റെ ആയുസ്സിന് ദോഷംവരുത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞെന്നും സ്വപ്ന പറയുന്നു.

**സ്വപ്ന ഫേയ്സ്ബുക്ക് ലൈവില്‍‌ പറഞ്ഞതിന്‍റെ പ്രസക്ത ഭാഗങ്ങള്‍:**മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് പിള്ള എന്ന വ്യക്തി എന്നെ വിളിച്ചു. ബെംഗളൂരില്‍ വെച്ച് അദ്ദേഹത്തിനെ നേരില്‍ കണ്ടു. ഒരാഴ്ച സമയം തരാം, സ്വപ്നയും മക്കളും ഇവിടെ നിന്ന് ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ എല്ലാ സൗകര്യങ്ങളും തരാം. മുഖ്യമന്ത്രി, മകള്‍ വീണ, ഭാര്യ കമല എന്നിവര്‍ക്കെതിരായി എന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറുക. അവര്‍ അത് നശിപ്പിച്ചു കൊള്ളും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102213/30-crore-offered-to-settle-gold-smuggling-case)