---
title: "എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102164/mdma"
published_at: "2023-03-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64099d94589c4_new.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** പയ്യന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. ചെറുപുഴ മീന്തുള്ളിയിലെ കൊമരച്ചംപറമ്പില്‍ അമല്‍ കെ.റോയിയെയാണ് ഇന്ന് പുലര്‍ച്ചെ 12.20 ന് പയ്യന്നൂര്‍ എസ്.ഐ എം.വി.ഷിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

പയ്യന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. ചെറുപുഴ മീന്തുള്ളിയിലെ കൊമരച്ചംപറമ്പില്‍ അമല്‍ കെ.റോയിയെയാണ് ഇന്ന് പുലര്‍ച്ചെ 12.20 ന് പയ്യന്നൂര്‍ എസ്.ഐ എം.വി.ഷിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. സീനിയര്‍ സി.പി.ഒ മാരായ വിജു മോഹന്‍, ബിനേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 

റൂറല്‍ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹാഷിഷ് ഓയിലുമായി ഇയാള്‍ ചെറുപുഴ പോലീസിന്റെ പിടിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102164/mdma)