---
title: "കെ പി എസ് ടി എ തളിപ്പറമ്പനോര്‍ത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  ധര്‍ണ നടത്തി"
english_title: "kpsta_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102121/kpsta_taliparamba"
published_at: "2023-03-09T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64097516082a9_new.jpg"
keywords: []
---

# കെ പി എസ് ടി എ തളിപ്പറമ്പനോര്‍ത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  ധര്‍ണ നടത്തി

> **Lead Summary:** തളിപ്പറമ്പ: ഉച്ചഭക്ഷണ കുടിശിക അനുവദിക്കുക, ഫിക്സ്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പിൻവലിക്കുക, അധ്യാപകരുടെ നിയമന അംഗീകാരം വേഗത്തിലാക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ സി.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: ഉച്ചഭക്ഷണ കുടിശിക അനുവദിക്കുക, ഫിക്സ്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പിൻവലിക്കുക, അധ്യാപകരുടെ നിയമന അംഗീകാരം വേഗത്തിലാക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ സി.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.വിനീത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ.ജയപ്രസാദ് മുഖ്യ ഭാഷണം നടത്തി. പി.കെ. ഇന്ദിര, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ, ടി.അബീരീഷ്, എ.കെ.ഉഷ ,കെ.മുഹമ്മദ് ഫാറൂഖ് എന്നിവർ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102121/kpsta_taliparamba)