---
title: "കണ്ണൂർ ജില്ലയിലെ ചെങ്കൽ വിലവർധന മരവിപ്പിച്ചു"
english_title: "brick price in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10208/brick-price-in-kannur"
published_at: "2021-11-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e065e14ded_news card web.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ ചെങ്കൽ വിലവർധന മരവിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ചെങ്കല്ലിന്റെ വിലയിൽ മൂന്നുരൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ജിയോളജി, നിയമവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **ചെങ്കല്ലിന്റെ വിലയിൽ മൂന്നുരൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ജിയോളജി, നിയമവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.

ചെങ്കൽവില വർധിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി കളക്ടർ കൺവീനറായി 15 അംഗ കമ്മിറ്റിയേയും നിയോഗിച്ചു. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ എ.ഡി.എമ്മിന് റിപ്പോർട്ട് നൽകണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10208/brick-price-in-kannur)