---
title: "വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്: മുഴുവൻ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ നിർദ്ദേശം"
english_title: "income tax notice "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101972/income-tax-notice"
published_at: "2023-03-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640847741a3f0_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്: മുഴുവൻ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ നിർദ്ദേശം

> **Lead Summary:** കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചു. അതേസമയം, വൈദേകം റിസോർട്ടിൽ 8 മണിക്കൂറിൽ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും

## Article Content

കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചു. അതേസമയം, വൈദേകം റിസോർട്ടിൽ 8 മണിക്കൂറിൽ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101972/income-tax-notice)