---
title: "പഴയങ്ങാടി റെയില്‍വേസ്റ്റേഷന് സമീപം മാലിന്യങ്ങൾക്കും കാടിനും തീപിടിച്ചു"
english_title: "Pazhayangadi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101891/pazhayangadi"
published_at: "2023-03-07T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64076fab646c9_Large_bonfire.jpg"
keywords: []
---

# പഴയങ്ങാടി റെയില്‍വേസ്റ്റേഷന് സമീപം മാലിന്യങ്ങൾക്കും കാടിനും തീപിടിച്ചു

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാം പ്ലാറ്റ്‌ഫോമിന് പിറകില്‍ മാലിന്യങ്ങള്‍ക്കും കാടിനും തീപിടിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, എ.സുദിന്‍, പി.പി.രാഹുല്‍, വി.വി.പത്മനാഭന്‍, ഹോംഗാര്‍ഡ് ശ്രീനിവാസന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചത്.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാം പ്ലാറ്റ്‌ഫോമിന് പിറകില്‍ മാലിന്യങ്ങള്‍ക്കും കാടിനും തീപിടിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, എ.സുദിന്‍, പി.പി.രാഹുല്‍, വി.വി.പത്മനാഭന്‍, ഹോംഗാര്‍ഡ് ശ്രീനിവാസന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101891/pazhayangadi)