---
title: "ക്യാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പരിയാരത്തെ നിർമ്മലയുടെ കുടുംബത്തിന് ചികിത്സ സഹായവുമായി നാട്ടുകാർ"
english_title: "Locals provide medical assistance to the family of Pariyaram Nirmala, who is in critical condition due to cancer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10181/locals-provide-medical-assistance-to-the-family-of-pariyaram-nirmala-who-is-in-critical-condition-due-to-cancer"
published_at: "2021-11-12T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618df0a45b79c_news card web.jpg"
keywords: []
---

# ക്യാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പരിയാരത്തെ നിർമ്മലയുടെ കുടുംബത്തിന് ചികിത്സ സഹായവുമായി നാട്ടുകാർ

> **Lead Summary:** ക്യാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പരിയാരം സെൻ്ററിലെ അഞ്ചാം പുര വീട്ടിൽ നിർമ്മലയുടെ ചികിത്സ ചിലവിലേക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സ സഹായ കമ്മറ്റി സ്വരൂപിച്ച തുക കൈമാറി.

## Article Content

ക്യാൻസർ ബാധിതയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പരിയാരം സെൻ്ററിലെ അഞ്ചാം പുര വീട്ടിൽ നിർമ്മലയുടെ ചികിത്സ ചിലവിലേക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സ സഹായ കമ്മറ്റി സ്വരൂപിച്ച തുക കൈമാറി.

ശ്വാസകോശാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നിർമ്മലയുടെ കുടുംബത്തിന് ചികിത്സ ചിലവുകൾ താങ്ങാവുന്നതിലപ്പുറമാണ്. കൂലിവേലയെടുത്ത് കുടുംബം പോറ്റുന്നതിനിടയിലാണ് നിർമ്മല അസുഖം മൂർഛിച്ച് കിടപ്പിലാവുന്നത്. ഇതിനകം തന്നെ അഞ്ച് ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവായി.

ഏകമകൾ ശീതളും സെക്യൂരിറ്റി ജോലി ചെയ്യുന്ന ഭർത്താവ് ശശിധരനുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി രൂപീകരിച്ച ചികിത്സ സഹായ കമ്മറ്റിക്ക് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഹായധനം ലഭിക്കുകയുണ്ടായി. സന്നദ്ധ സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവ വഴിയും പരിയാരം കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രഥമൻ ചലഞ്ച് വഴിയും ശേഖരിച്ച 777381/- രൂപ. നിർമ്മലയുടെ വീട്ടിൽ വെച്ച് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ നിർമ്മലയുടെ മകൾ എ.പി.ശീതളിന് തുക കൈമാറി.

ചികിത്സ കമ്മറ്റി കൺവീനർ ഇ.സി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി. ഷീബ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ സി.മല്ലിക, ചികിത്സ കമ്മറ്റി ചെയർമാൻ ടി.വി.പത്മലോചനൻ, സി.പി.ഐ.(എം) പരിയാരം ലോക്കൽ സിക്രട്ടറി എം.ടി.മനോഹരൻ, കെ.കെ.പത്മനാഭൻ, പി.രഞ്ജിത്ത്, പി.പി ഷൈമ ,കെ.വി.ദിലീഷ്, എ.വി.വിജയൻ, എം കെ .രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10181/locals-provide-medical-assistance-to-the-family-of-pariyaram-nirmala-who-is-in-critical-condition-due-to-cancer)