---
title: "പയ്യന്നൂർ ടൗണിലെ ജ്വല്ലറിയിൽ മോഷണം: ഒന്നര ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നു"
english_title: "theft at panchami jwellery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101789/theft-at-panchami-jwellery"
published_at: "2023-03-07T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406f8d1a95f7_news-card.jpg"
keywords: []
---

# പയ്യന്നൂർ ടൗണിലെ ജ്വല്ലറിയിൽ മോഷണം: ഒന്നര ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നു

> **Lead Summary:** **പയ്യന്നൂർ: **ടൗണിലെ സ്വർണ്ണാഭരണ വെള്ളിയാഭരണശാലയിൽ വൻ കവർച്ച. സെൻട്രൽ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.മുൻവശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച മോഷ്ടാക്കൾ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകർത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളിയാഭരണങ്ങൾ കവർന്നു. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ന് രാവിലെ 9.30 മണിയോടെയാണ് ജ്വല്ലറി തുറക്കാനെത്തിയ ടൗണിലെ പവിത്ര ജ്വല്ലറി ഉടമ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ ഗംഗോത്രിയിൽപവിത്രൻ്റെ മകൻ അശ്വിൻ ആണ് കവർച്ച നടന്നത് കണ്ടത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസിലെത്തി പരിശോധിച്ചു. പയ്യന്നൂർ പോലീസിൽ ഉടമ പരാതി നൽകി.

## Article Content

**പയ്യന്നൂർ: **ടൗണിലെ സ്വർണ്ണാഭരണ വെള്ളിയാഭരണശാലയിൽ വൻ കവർച്ച. സെൻട്രൽ ബസാറിലെ പഞ്ചമി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.മുൻവശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച മോഷ്ടാക്കൾ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകർത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളിയാഭരണങ്ങൾ കവർന്നു. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ന് രാവിലെ 9.30 മണിയോടെയാണ് ജ്വല്ലറി തുറക്കാനെത്തിയ ടൗണിലെ പവിത്ര ജ്വല്ലറി ഉടമ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ ഗംഗോത്രിയിൽപവിത്രൻ്റെ മകൻ അശ്വിൻ ആണ് കവർച്ച നടന്നത് കണ്ടത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസിലെത്തി പരിശോധിച്ചു. പയ്യന്നൂർ പോലീസിൽ ഉടമ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101789/theft-at-panchami-jwellery)