---
title: "ഉത്സവാഘോഷത്തിനിടയിൽ പൊലീസുകാരെ കൈയേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു"
english_title: "praneesh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101776/praneesh-arrested"
published_at: "2023-03-07T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ef2d49d55_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ഉത്സവാഘോഷത്തിനിടയിൽ പൊലീസുകാരെ കൈയേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

> **Lead Summary:** **മയ്യിൽ :** കുറ്റ്യാട്ടൂരിൽ ഉത്സവാഘോഷത്തിനിടയിൽ പൊലീസുകാരെ കൈയേ റ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മയ്യിൽ എട്ടേയാർ സ്വദേശി കുന്നുമ്മൽ ഹൗസിൽ പ്രനീഷ് നെയാണ് മയ്യിൽ എസ്.എച്ച്.ഒ ഇൻ സ്പെക്ടർ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്. കുറ്റ്യാട്ടൂർ കൂറുമ്പക്കാവിലെ ഉത്സവാഘോഷ ത്തിനിടയിലായിരുന്നു കേസിനാസ്പദമായ സം ഭവം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കാവിലേക്ക് കലശ ഘോഷയാത്ര പ്രവേശിക്ക വെ പ്രനീഷ് മദ്യലഹരിയിൽ കലശത്തിനുനേരെ മോശമായി പെരുമാറിയത്രെ. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു.പിന്നീട് കൂടുതൽ പൊലീസുകാരെത്തിയാണ് പ്രനീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. എസ്.ഐ എ.പി. ചന്ദ്രൻ, എ.എസ്.ഐമാരായ മനു, പ്രദീപൻ, രാജീവൻ, സി.പി.ഒമാരായ വിജി ൽ, ഫാസിൽ, പ്രതീഷ്, ജിനീഷ് എന്നിവരും പ്രനീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

## Article Content

**മയ്യിൽ :** കുറ്റ്യാട്ടൂരിൽ ഉത്സവാഘോഷത്തിനിടയിൽ പൊലീസുകാരെ കൈയേ റ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മയ്യിൽ എട്ടേയാർ സ്വദേശി കുന്നുമ്മൽ ഹൗസിൽ പ്രനീഷ് നെയാണ് മയ്യിൽ എസ്.എച്ച്.ഒ ഇൻ സ്പെക്ടർ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്. കുറ്റ്യാട്ടൂർ കൂറുമ്പക്കാവിലെ ഉത്സവാഘോഷ ത്തിനിടയിലായിരുന്നു കേസിനാസ്പദമായ സം ഭവം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കാവിലേക്ക് കലശ ഘോഷയാത്ര പ്രവേശിക്ക വെ പ്രനീഷ് മദ്യലഹരിയിൽ കലശത്തിനുനേരെ മോശമായി പെരുമാറിയത്രെ. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു.പിന്നീട് കൂടുതൽ പൊലീസുകാരെത്തിയാണ് പ്രനീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. എസ്.ഐ എ.പി. ചന്ദ്രൻ, എ.എസ്.ഐമാരായ മനു, പ്രദീപൻ, രാജീവൻ, സി.പി.ഒമാരായ വിജി ൽ, ഫാസിൽ, പ്രതീഷ്, ജിനീഷ് എന്നിവരും പ്രനീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101776/praneesh-arrested)