---
title: "തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന്  ഇന്ന് കൊടിയേറും"
english_title: "thrichambaram temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101727/thrichambaram-temple"
published_at: "2023-03-07T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406cc98abe0e_news-card.jpg"
keywords: []
---

# തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന്  ഇന്ന് കൊടിയേറും

> **Lead Summary:** **തളിപ്പറമ്പ് :-** തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം ഇന്ന് കൊടിയേറും. ഉത്സവ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഏഴിന്‌ രാവിലെ ഒമ്പതിന്‌ ഭജന. പകല്‍ ഒന്നിന്‌ കൊടിയേറ്റം. ഉച്ചക്ക്‌ മഹാ അന്നദാനം. വൈകിട്ട്‌ 7.30ന്‌ സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ്‌ എം.ആര്‍ മുരളി ഉദ്‌ഘാടനം ചെയ്യും. രാത്രി ഭക്തിഗാന സന്ധ്യ. എട്ടിന്‌ രാത്രി 7.30ന്‌ തോല്‍പാവക്കൂത്ത്‌. രാത്രി നൃത്തസന്ധ്യ. ഒമ്പതിന്‌ രാത്രി 7.30ന്‌ ചാക്യാര്‍കൂത്ത്‌. തുടര്‍ന്ന്‌ സംഗീതകച്ചേരി. രാത്രി 11മുതല്‍ നൃത്തനൃത്യങ്ങള്‍. 10ന്‌ രാത്രി നാദലയം, തുടര്‍ന്ന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, നൃത്തനൃത്യങ്ങര്‍ എന്നിവ അരങ്ങേറും. 11ന്‌ പൂക്കോത്ത്‌ നടയില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കോമഡി മ്യൂസിക്കല്‍ നൈറ്റ്‌. 12ന്‌ വൈകിട്ട്‌ 7.30ന്‌ ക്ഷേത്രനടയില്‍ മയൂരനടന നൃത്തസന്ധ്യ. പൂക്കോത്ത്‌നടയില്‍ നാട്ടറിവ്‌ പാട്ടുകള്‍. 13ന്‌ രാത്രി 7.30ന്‌ പൂക്കോത്ത്‌നടയില്‍ ഹേര്‍ട്‌ ടു ഹേര്‍ട്‌. 14ന്‌ രാത്രി 7 ന്‌ പൂക്കോത്ത്‌നടയില്‍ സംഗീത സായാഹ്നം. ക്ഷേത്രനടയില്‍ ഭക്തിഗാനമേള. 15ന്‌ രാത്രി 7.30ന്‌ പൂക്കോത്ത്‌നടയില്‍ കാലിക്കറ്റ്‌ കോമഡി കമ്പനി. ക്ഷേത്രനടയില്‍ സംഗീത കച്ചേരി. 16ന്‌ പൂക്കോത്ത്‌നടയില്‍ രാത്രി 7ന്‌ ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനമേള. ക്ഷേത്രനടയില്‍ ഭക്തിഗാനമേള. 18ന്‌ രാത്രി നാടുവലംവെക്കല്‍. 19ന്‌ വൈകിട്ട്‌ ആറാട്ട്‌. 20ന്‌ വൈകിട്ട്‌ കൂടിപ്പിരിയല്‍. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അലങ്കരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.പി ലക്ഷ്മണന്‍, കെ. മുരളീധരന്‍, കെ. രാജീവന്‍, മുല്ലപ്പള്ളി നാരായണന്‍, കെ. ചന്ദ്രഭാനു എന്നിവര്‍ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ് :-** തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം ഇന്ന് കൊടിയേറും. ഉത്സവ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഏഴിന്‌ രാവിലെ ഒമ്പതിന്‌ ഭജന. പകല്‍ ഒന്നിന്‌ കൊടിയേറ്റം. ഉച്ചക്ക്‌ മഹാ അന്നദാനം. വൈകിട്ട്‌ 7.30ന്‌ സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ്‌ എം.ആര്‍ മുരളി ഉദ്‌ഘാടനം ചെയ്യും. രാത്രി ഭക്തിഗാന സന്ധ്യ. എട്ടിന്‌ രാത്രി 7.30ന്‌ തോല്‍പാവക്കൂത്ത്‌. രാത്രി നൃത്തസന്ധ്യ. ഒമ്പതിന്‌ രാത്രി 7.30ന്‌ ചാക്യാര്‍കൂത്ത്‌. തുടര്‍ന്ന്‌ സംഗീതകച്ചേരി. രാത്രി 11മുതല്‍ നൃത്തനൃത്യങ്ങള്‍. 10ന്‌ രാത്രി നാദലയം, തുടര്‍ന്ന്‌ ക്ലാസിക്കല്‍ ഡാന്‍സ്‌, നൃത്തനൃത്യങ്ങര്‍ എന്നിവ അരങ്ങേറും. 11ന്‌ പൂക്കോത്ത്‌ നടയില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കോമഡി മ്യൂസിക്കല്‍ നൈറ്റ്‌. 12ന്‌ വൈകിട്ട്‌ 7.30ന്‌ ക്ഷേത്രനടയില്‍ മയൂരനടന നൃത്തസന്ധ്യ. പൂക്കോത്ത്‌നടയില്‍ നാട്ടറിവ്‌ പാട്ടുകള്‍. 13ന്‌ രാത്രി 7.30ന്‌ പൂക്കോത്ത്‌നടയില്‍ ഹേര്‍ട്‌ ടു ഹേര്‍ട്‌. 14ന്‌ രാത്രി 7 ന്‌ പൂക്കോത്ത്‌നടയില്‍ സംഗീത സായാഹ്നം. ക്ഷേത്രനടയില്‍ ഭക്തിഗാനമേള. 15ന്‌ രാത്രി 7.30ന്‌ പൂക്കോത്ത്‌നടയില്‍ കാലിക്കറ്റ്‌ കോമഡി കമ്പനി. ക്ഷേത്രനടയില്‍ സംഗീത കച്ചേരി. 16ന്‌ പൂക്കോത്ത്‌നടയില്‍ രാത്രി 7ന്‌ ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനമേള. ക്ഷേത്രനടയില്‍ ഭക്തിഗാനമേള. 18ന്‌ രാത്രി നാടുവലംവെക്കല്‍. 19ന്‌ വൈകിട്ട്‌ ആറാട്ട്‌. 20ന്‌ വൈകിട്ട്‌ കൂടിപ്പിരിയല്‍. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അലങ്കരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.പി ലക്ഷ്മണന്‍, കെ. മുരളീധരന്‍, കെ. രാജീവന്‍, മുല്ലപ്പള്ളി നാരായണന്‍, കെ. ചന്ദ്രഭാനു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101727/thrichambaram-temple)