---
title: "ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം കവരുന്നയാൾ പിടിയിൽ"
english_title: "thaha arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101719/thaha-arrested"
published_at: "2023-03-07T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c8c8aa72d_news-card.jpg"
keywords: []
---

# ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം കവരുന്നയാൾ പിടിയിൽ

> **Lead Summary:** ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച് ഡ്രൈവർമാരുടെ കയ്യിൽ നിന്നും പണം കവരുന്ന പ്രതി പിടിയിൽ. വളപട്ടണം മന്ന മായിച്ചാൻകുന്നിലെ മുഹമ്മദ് താഹയെയാണ് ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹനും സ്‌ക്വഡും അറസ്റ്റുചെയ്തത് .യാത്രക്കിടയിൽ ഡ്രൈവറെ തന്ത്രപൂർവ്വം കബളിപ്പിച്ച് പൈസ തട്ടിയെടുത്ത് കടന്ന് കളയുകയാണ് ഇയാളുടെ പരിപാടി. ജില്ലയിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കാഴ്ചയിൽ കുലീനമായ വസ്ത്രധാരണവും സംസാരരീതിയുമായി കടന്ന് വരുന്ന ഇയാൾ യാത്രക്കിടയിൽ ഡ്രൈവർമാരുടെ വിശ്വാസം നേടുകയും തുടർന്ന് എന്തെങ്കിലും അത്യവശ്യം പറഞ്ഞ് പൈസ കടം വാങ്ങി മുങ്ങുകയുമാണ് ചെയ്യുന്നത്.ചാലോട് സ്റ്റാൻഡിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പി.പി ബാലകൃഷ്ണന് നഷ്ടപ്പെട്ടത് 9,500 രൂപയാണെങ്കിൽ കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശി പി.കെ ധനേഷിന് നഷ്ടപ്പെട്ടത് 11,600 രൂപയാണ്.

## Article Content

ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച് ഡ്രൈവർമാരുടെ കയ്യിൽ നിന്നും പണം കവരുന്ന പ്രതി പിടിയിൽ. വളപട്ടണം മന്ന മായിച്ചാൻകുന്നിലെ മുഹമ്മദ് താഹയെയാണ് ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹനും സ്‌ക്വഡും അറസ്റ്റുചെയ്തത് .യാത്രക്കിടയിൽ ഡ്രൈവറെ തന്ത്രപൂർവ്വം കബളിപ്പിച്ച് പൈസ തട്ടിയെടുത്ത് കടന്ന് കളയുകയാണ് ഇയാളുടെ പരിപാടി. ജില്ലയിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കാഴ്ചയിൽ കുലീനമായ വസ്ത്രധാരണവും സംസാരരീതിയുമായി കടന്ന് വരുന്ന ഇയാൾ യാത്രക്കിടയിൽ ഡ്രൈവർമാരുടെ വിശ്വാസം നേടുകയും തുടർന്ന് എന്തെങ്കിലും അത്യവശ്യം പറഞ്ഞ് പൈസ കടം വാങ്ങി മുങ്ങുകയുമാണ് ചെയ്യുന്നത്.ചാലോട് സ്റ്റാൻഡിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പി.പി ബാലകൃഷ്ണന് നഷ്ടപ്പെട്ടത് 9,500 രൂപയാണെങ്കിൽ കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശി പി.കെ ധനേഷിന് നഷ്ടപ്പെട്ടത് 11,600 രൂപയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101719/thaha-arrested)