---
title: "തെയ്യശില്പങ്ങളുടെ കലാകാരൻ ആർട്ടിസ്റ്റ് ശശി അഞ്ചാംപീടിക അന്തരിച്ചു "
english_title: "Shashi anchampeedika "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101610/shashi-anchampeedika"
published_at: "2023-03-06T17:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405d776292ae_IMG-20230306-WA0078.jpg"
keywords: []
---

# തെയ്യശില്പങ്ങളുടെ കലാകാരൻ ആർട്ടിസ്റ്റ് ശശി അഞ്ചാംപീടിക അന്തരിച്ചു 

> **Lead Summary:** **കല്യാശ്ശേരി:**ആയിരക്കണക്കിന് തെയ്യ ശില്പങ്ങളുടെയും ക്ഷേത്ര ചിത്രങ്ങളുടെയും കലാകാരൻ ആർടിസ്റ്റ് ശശി അന്തരിച്ചു. കരൾ രോഗംബാധിച്ച് ചികിത്സയിലായിരുന്നു. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ. കർണ്ണാടകയിലും കണ്ണൂർ കാസർഗോഡ് ജില്ലകളിലുമായി നൂറിലധികം ക്ഷേത്രശില്പങ്ങൾ ഇദ്ദേഹത്തിന്റെ കലാ വൈഭവത്തിന്റെ തിരു ശേഷിപ്പുകളായുണ്ട്. വിദേശസർവകലാശാലകളിലും മ്യൂസിയങ്ങളിലും പഠന മാതൃകകളായും ഗവേഷണ സ്രോതസ്സുകളായും ശശിയുടെ തെയ്യം കലാസൃഷ്ടികൾ ഉപയോഗിക്കുന്നുണ്ട്. ഡിസ്ക്കവറി ചാനൽ പ്രോഗ്രാമുകളിലൂടെ ശശിയുടെ കലാവൈഭവത്തിന്റെ ഖ്യാതി ലോകമെങ്ങും അറിയപ്പെട്ടിട്ടുണ്ട്.

## Article Content

**കല്യാശ്ശേരി:**ആയിരക്കണക്കിന് തെയ്യ ശില്പങ്ങളുടെയും ക്ഷേത്ര ചിത്രങ്ങളുടെയും കലാകാരൻ ആർടിസ്റ്റ് ശശി അന്തരിച്ചു. കരൾ രോഗംബാധിച്ച് ചികിത്സയിലായിരുന്നു. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ. കർണ്ണാടകയിലും കണ്ണൂർ കാസർഗോഡ് ജില്ലകളിലുമായി നൂറിലധികം ക്ഷേത്രശില്പങ്ങൾ ഇദ്ദേഹത്തിന്റെ കലാ വൈഭവത്തിന്റെ തിരു ശേഷിപ്പുകളായുണ്ട്. വിദേശസർവകലാശാലകളിലും മ്യൂസിയങ്ങളിലും പഠന മാതൃകകളായും ഗവേഷണ സ്രോതസ്സുകളായും ശശിയുടെ തെയ്യം കലാസൃഷ്ടികൾ ഉപയോഗിക്കുന്നുണ്ട്. ഡിസ്ക്കവറി ചാനൽ പ്രോഗ്രാമുകളിലൂടെ ശശിയുടെ കലാവൈഭവത്തിന്റെ ഖ്യാതി ലോകമെങ്ങും അറിയപ്പെട്ടിട്ടുണ്ട്.

അച്ഛൻ പരേതനായ ഗോവിന്ദൻ മാസ്റ്റർ, അമ്മ പത്മജാക്ഷി അമ്മ സഹോദരങ്ങൾ: മോഹനൻ, കോമളവല്ലി, പ്രസന്നകുമാരി, ഉണ്ണികൃഷ്ണൻ,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101610/shashi-anchampeedika)