---
title: "തളിപ്പറമ്പിൽ കഞ്ചാവും എം ഡി എം എയുമായി രണ്ട് യുവാക്കളെ പിടികൂടി"
english_title: "arrest with ganja and mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101528/arrest-with-ganja-and-mdma"
published_at: "2023-03-06T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058ca08376d_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവും എം ഡി എം എയുമായി രണ്ട് യുവാക്കളെ പിടികൂടി

> **Lead Summary:** തളിപ്പറമ്പ മന്ന പഴയ അംഗൻവാടി കെട്ടിടത്തിനു സമീപം വെച്ച 8ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് തളിപ്പറമ്പ റേഞ്ച് പ്രിവൻറ്റീവ് ഓഫീസർ കമലക്ഷൻ ടി വി യും പാർട്ടിയും ചേർന്നു തളിപ്പറമ്പ താലൂക്കിൽ കുറുമത്തൂർ അംശം മുയ്യം പള്ളിവയൽ സ്വദേശി പുതിയ പുരയിൽ സൈയിഫുദീൻ സി പി എന്നയാളുടെ പേരിൽ NDPS കേസെടുത്തു. പാർട്ടിയിൽ സി ഇ ഒ മാരായ റെനിൽകൃഷ്ണൻ ധനേഷ്, ഉല്ലാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ മന്ന പഴയ അംഗൻവാടി കെട്ടിടത്തിനു സമീപം വെച്ച 8ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് തളിപ്പറമ്പ റേഞ്ച് പ്രിവൻറ്റീവ് ഓഫീസർ കമലക്ഷൻ ടി വി യും പാർട്ടിയും ചേർന്നു തളിപ്പറമ്പ താലൂക്കിൽ കുറുമത്തൂർ അംശം മുയ്യം പള്ളിവയൽ സ്വദേശി പുതിയ പുരയിൽ സൈയിഫുദീൻ സി പി എന്നയാളുടെ പേരിൽ NDPS കേസെടുത്തു. പാർട്ടിയിൽ സി ഇ ഒ മാരായ റെനിൽകൃഷ്ണൻ ധനേഷ്, ഉല്ലാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.

തളിപ്പറമ്പ മന്ന ഒമാൻ സോക്കർ ടർഫിനടുത്തു വെച്ച് കാറിൽ കടുത്തുകയായിരുന്ന 400 മില്ലി ഗ്രാം എം ഡി എം എ സഹിതം തളിപ്പറമ്പ പന്നിയൂർ പള്ളിവയൽ താമസം ചപ്പാന്റാക്കത് വീട്ടിൽ ഷംസീർ സി പി എന്നയാളെ അറസ്റ്റ് ചെയ്തു. എക്സ്സൈസ് ഇൻസ്‌പെക്ടർ വിപിൻ കുമാറും പാർട്ടിയും ഒരു NDPS കേസ് എടുത്തു. പാർട്ടിയിൽ പ്രിവെൻറ്റീവ് ഓഫീസർ കമലാക്ഷൻ ടി വി, സി ഇ ഒ മാരായ റെനിൽ കൃഷ്ണൻ, ദനേഷ്, ഉല്ലാസ് ജോസ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101528/arrest-with-ganja-and-mdma)