---
title: "ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന തളിപ്പറമ്പ് ഫെസ്റ്റ് മാർച്ച് 12 വരെ നീട്ടി, പ്രവേശന ഫീസ് കുറച്ചു"
english_title: "thalipparamb fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101488/thalipparamb-fest"
published_at: "2023-03-06T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64056ec12f9f9_news-card.jpg"
keywords: []
---

# ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന തളിപ്പറമ്പ് ഫെസ്റ്റ് മാർച്ച് 12 വരെ നീട്ടി, പ്രവേശന ഫീസ് കുറച്ചു

> **Lead Summary:** **തളിപ്പറമ്പ : **'തളിപ്പറമ്പ ഫെസ്റ്റ് 2023' മാർച്ച്‌ 12 വരെ നീട്ടി.ഉണ്ടപ്പറമ്പ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിൽ അവധി ദിനങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ത്യ ഗേറ്റിന്റെ മാതൃകയിൽ ഒരുക്കിയ പ്രവേശന കവാടം കടന്ന് അതി മനോഹരമായി ഒരുക്കിയ ന്യൂയോർക് സിറ്റിയാണ് ഫെസ്റ്റിൽ ആദ്യം കാണുന്നത്.ലോകത്തിലെ ഏറ്റവും വലിപ്പമേറിയവയിൽ ഒന്നും സുന്ദരവുമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മാതൃകയാണ് പിന്നീട്.തുടർന്ന് ദൈവം പ്രകൃതിക്ക് നൽകിയ അത്‍ഭുത ജീവികളുടെ ചലനങ്ങളും ശബ്ദവുമായി റോബോട്ടിക് ഷോ,കുടിൽ വ്യവസായവും ഫർണിച്ചർ ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ,ഭിന്നശേഷിക്കാരുടെ കൈകൾ കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങൾ എന്നിവയുടെ വിശാലമായ സ്റ്റാളുകളാണ് പിന്നീടുള്ളത്.ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പ്രിയപ്പെട്ട വിഭവങ്ങൾ ഒരുക്കിയ വിശാലമായ ഫുഡ്‌ കോർട്ട് ആണ് നിങ്ങളെ സ്വീകരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 03:30 മുതലാണ് ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം.പ്രവേശന ഫീസ് അൻപത് രൂപയായി കുറച്ചിട്ടുമുണ്ട്.

## Article Content

**തളിപ്പറമ്പ : **'തളിപ്പറമ്പ ഫെസ്റ്റ് 2023' മാർച്ച്‌ 12 വരെ നീട്ടി.ഉണ്ടപ്പറമ്പ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിൽ അവധി ദിനങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ത്യ ഗേറ്റിന്റെ മാതൃകയിൽ ഒരുക്കിയ പ്രവേശന കവാടം കടന്ന് അതി മനോഹരമായി ഒരുക്കിയ ന്യൂയോർക് സിറ്റിയാണ് ഫെസ്റ്റിൽ ആദ്യം കാണുന്നത്.ലോകത്തിലെ ഏറ്റവും വലിപ്പമേറിയവയിൽ ഒന്നും സുന്ദരവുമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മാതൃകയാണ് പിന്നീട്.തുടർന്ന് ദൈവം പ്രകൃതിക്ക് നൽകിയ അത്‍ഭുത ജീവികളുടെ ചലനങ്ങളും ശബ്ദവുമായി റോബോട്ടിക് ഷോ,കുടിൽ വ്യവസായവും ഫർണിച്ചർ ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ,ഭിന്നശേഷിക്കാരുടെ കൈകൾ കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങൾ എന്നിവയുടെ വിശാലമായ സ്റ്റാളുകളാണ് പിന്നീടുള്ളത്.ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പ്രിയപ്പെട്ട വിഭവങ്ങൾ ഒരുക്കിയ വിശാലമായ ഫുഡ്‌ കോർട്ട് ആണ് നിങ്ങളെ സ്വീകരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 03:30 മുതലാണ് ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം.പ്രവേശന ഫീസ് അൻപത് രൂപയായി കുറച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101488/thalipparamb-fest)