---
title: "ചൂട് കാലം: ജ്യൂസ് കടകളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്"
english_title: "Juice shop "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101348/juice-shop"
published_at: "2023-03-04T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64035d9f16eb7_Veena-George-1.jpg"
keywords: []
---

# ചൂട് കാലം: ജ്യൂസ് കടകളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

> **Lead Summary:** കേരളത്തില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകള്‍ക്കൊപ്പം മൊബൈല്‍ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കടകളില്‍ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ് ഏറ്റവും അപകടകരമായ കാര്യം. മലിന ജലത്തില്‍ നിന്ന് നിര്‍മ്മിച്ച ഐസ് പല രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍, ശുദ്ധജലം ഉപയോഗിച്ച്‌ മാത്രമേ ഐസ് നിര്‍മ്മിക്കാവൂ. വേനല്‍ക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ അടച്ച്‌ സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തിയതി രേഖപ്പെടുത്തിയ സ്റ്റിക്കറും ഉണ്ടായിരിക്കണം. നിശ്ചിത സമയത്തിനപ്പുറം ഭക്ഷണം കഴിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലമായതിനാല്‍, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

## Article Content

കേരളത്തില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകള്‍ക്കൊപ്പം മൊബൈല്‍ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കടകളില്‍ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ് ഏറ്റവും അപകടകരമായ കാര്യം. മലിന ജലത്തില്‍ നിന്ന് നിര്‍മ്മിച്ച ഐസ് പല രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍, ശുദ്ധജലം ഉപയോഗിച്ച്‌ മാത്രമേ ഐസ് നിര്‍മ്മിക്കാവൂ. വേനല്‍ക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ അടച്ച്‌ സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തിയതി രേഖപ്പെടുത്തിയ സ്റ്റിക്കറും ഉണ്ടായിരിക്കണം. നിശ്ചിത സമയത്തിനപ്പുറം ഭക്ഷണം കഴിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലമായതിനാല്‍, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101348/juice-shop)