---
title: "കണ്ണൂരിൽ പണം വെച്ച് ചീട്ട് കളിച്ച എട്ട് പേർ പിടിയിൽ"
english_title: "Eight arrested for playing lottery in Kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10134/eight-arrested-for-playing-lottery-in-kannur"
published_at: "2021-11-11T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d3613ada8c_No-Crime-Sign_0.jpg"
keywords: []
---

# കണ്ണൂരിൽ പണം വെച്ച് ചീട്ട് കളിച്ച എട്ട് പേർ പിടിയിൽ

> **Lead Summary:**  കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെ റെയ്ഡ് നടത്തിയ പോലിസ് സംഘം എട്ടുപേരെ പിടികൂടി.

## Article Content

 കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെ റെയ്ഡ് നടത്തിയ പോലിസ് സംഘം എട്ടുപേരെ പിടികൂടി.

ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ എളയാവൂര്‍ സ്വദേശികളായ സുരേഷ് കുമാര്‍, സോമസുന്ദരം, ഗോകുല്‍ ശര്‍മ്മ ചാലാട്, ഹസന്‍ വളപട്ടണം, ലതീഷ് പടന്നപ്പാലം, സോളമന്‍ ഷാജി ആദികടലായി, തളിപ്പറമ്പ് തൃച്ഛംബരത്തെ അഷറഫ്, ഇരിക്കൂര്‍ ആയിപ്പുഴയിലെ അഷറഫ് എന്നിവരെയാണ് എസ്.ഐ ടി.കെ അഖിലും സംഘവും ഇന്നലെ രാത്രി എട്ടോടെ പിടികൂടിയത്.

കളിസ്ഥലത്ത് നിന്നും 22,000 രൂപയും പോലിസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10134/eight-arrested-for-playing-lottery-in-kannur)