---
title: "ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന സുരേഷിന് അഭയമായി അൽ മഖർ സ്നേഹ ഭവൻ"
english_title: "almakhar snehabhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101313/almakhar-snehabhavan"
published_at: "2023-03-04T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64033991a7642_news-card.jpg"
keywords: []
---

# ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന സുരേഷിന് അഭയമായി അൽ മഖർ സ്നേഹ ഭവൻ

> **Lead Summary:** തളിപ്പറമ്പ തൃച്ചമ്പരം ഭാഗത്ത് അടച്ചിട്ട കടയുടെ വരാന്തയിൽ ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന സുരേഷിന് ഇത് പുതു ജീവിതം. കിടന്നിടത്തു നിന്ന് സ്വന്തമായി എഴുന്നേൽക്കാൻ പോലും സാധിക്കാത്ത സുരേഷിന്റെ ദയനീയ അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തളിപ്പറമ്പ നഗര സഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാർ നാടുകണി അൽ മഖർ സ്നേഹ ഭവൻ പ്രവർത്തകരെ അറിയിക്കുകയും സ്നേഹ ഭവൻ മാനേജർ മിദ്ലാജ് അമാനി , ഷബീർ അമാനി, എസ്. വൈ .എസ് സാന്ത്വനം പ്രവർത്തകൻ അശ്റഫ് മുട്ട, വൈറ്റ് ഗാർഡ് അംഗം, നൗഫൽ. സി. പി തുടങ്ങിയവർ ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പുതു വസ്ത്രങ്ങളും ധരിപ്പിച്ച് വൈദ്യ പരിശോധനക്ക് ശേഷം അൽ മഖർ സ്നേഹ ഭവനിലേക്ക് മാറ്റുകയായിരുന്നു.

## Article Content

തളിപ്പറമ്പ തൃച്ചമ്പരം ഭാഗത്ത് അടച്ചിട്ട കടയുടെ വരാന്തയിൽ ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന സുരേഷിന് ഇത് പുതു ജീവിതം. കിടന്നിടത്തു നിന്ന് സ്വന്തമായി എഴുന്നേൽക്കാൻ പോലും സാധിക്കാത്ത സുരേഷിന്റെ ദയനീയ അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തളിപ്പറമ്പ നഗര സഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാർ നാടുകണി അൽ മഖർ സ്നേഹ ഭവൻ പ്രവർത്തകരെ അറിയിക്കുകയും സ്നേഹ ഭവൻ മാനേജർ മിദ്ലാജ് അമാനി , ഷബീർ അമാനി, എസ്. വൈ .എസ് സാന്ത്വനം പ്രവർത്തകൻ അശ്റഫ് മുട്ട, വൈറ്റ് ഗാർഡ് അംഗം, നൗഫൽ. സി. പി തുടങ്ങിയവർ ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പുതു വസ്ത്രങ്ങളും ധരിപ്പിച്ച് വൈദ്യ പരിശോധനക്ക് ശേഷം അൽ മഖർ സ്നേഹ ഭവനിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നവർ 9207444786 എന്ന നമ്പറിലോ തളിപ്പറമ്പ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

AL MAQAR SNEHA BHAVAN Nadukani ,Taliparamba 7902444786, 9207444786

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101313/almakhar-snehabhavan)