---
title: "കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 1,20,000 രൂപ പിഴയും"
english_title: "nisamudheen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101309/nisamudheen"
published_at: "2023-03-04T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403374bd869d_news-card.jpg"
keywords: []
---

# കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 1,20,000 രൂപ പിഴയും

> **Lead Summary:** 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളിൽ ആയി 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു 2022 ജനുവരി മാസം 24ാം തീയതി 23 കിലോ കഞ്ചാവ്, 953 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ തന്റെ വീട്ടിൽ സൂക്ഷിച്ച് വച്ചതിന് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും പാർട്ടിയും ചാലാട് പള്ളിക്കുന്ന് കോട്ടക്കൻ റോഡിൽ നിസാമുദ്ദീൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതി റിമാന്റിൽ തുടരവേ വടകര NDPS കോടതി യിൽ വിചാരണ പൂർത്തിയാക്കി കഞ്ചാവ് സൂക്ഷിച്ചതിന് 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും, ഹാഷിഷ് ഓയിൽ സൂക്ഷിച്ചതിന് രണ്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചു. ഈ കേസിന്റെ അന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ രാഗേഷ് ടി ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ച് പ്രതിയെ ഒരു വർഷം കൊണ്ട് ശിക്ഷിക്കുന്നതിനായി വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതിന് സാധിച്ചു. ഈ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി എ.സനൂജ്* ഹാജരായി.

## Article Content

23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളിൽ ആയി 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു 2022 ജനുവരി മാസം 24ാം തീയതി 23 കിലോ കഞ്ചാവ്, 953 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ തന്റെ വീട്ടിൽ സൂക്ഷിച്ച് വച്ചതിന് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും പാർട്ടിയും ചാലാട് പള്ളിക്കുന്ന് കോട്ടക്കൻ റോഡിൽ നിസാമുദ്ദീൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതി റിമാന്റിൽ തുടരവേ വടകര NDPS കോടതി യിൽ വിചാരണ പൂർത്തിയാക്കി കഞ്ചാവ് സൂക്ഷിച്ചതിന് 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും, ഹാഷിഷ് ഓയിൽ സൂക്ഷിച്ചതിന് രണ്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചു. ഈ കേസിന്റെ അന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ രാഗേഷ് ടി ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ച് പ്രതിയെ ഒരു വർഷം കൊണ്ട് ശിക്ഷിക്കുന്നതിനായി വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതിന് സാധിച്ചു. ഈ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി എ.സനൂജ്* ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101309/nisamudheen)