---
title: "മൊബൈൽ കടയുടമയെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്"
english_title: "murder attempt case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101294/murder-attempt-case"
published_at: "2023-03-04T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64032133cb119_images.jfif"
keywords: []
---

# മൊബൈൽ കടയുടമയെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

> **Lead Summary:** **വളപട്ടണം: **മൊബെൽ കടയിൽ കയറി ഉടമയെ ആക്രമിക്കുന്നത് തടയാൻ ചെന്ന പിതാവിനെ കത്രിക കൊണ്ട് കുത്തി അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു.അഴീക്കൽ ഫെറിയിലെ പി.റഹീസിനെ തിരെയാണ് വളപട്ടണം പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.അഴീക്കൽ ബസ് സ്റ്റാൻ്റിന് സമീപത്ത് പ്രവർത്തിക്കുന്ന സെൽ സ്റ്റോർ ഉടമ കടപ്പുറത്ത കത്ത് ഹൗസിൽറമീസിനെ യാണ് പ്രതികത്രിക കൊണ്ട് കടക്ക് മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ പിതാവ് മജീദ് ഓടിയെത്തുകയും കത്രിക കൊണ്ട് മകൻ്റെ കഴുത്തിന് നേരെ കുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൈക്ക് സാരമായി കുത്തേൽക്കുകയായിരുന്നു.പരിക്കേറ്റ മജീദിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊബെൽ കടയ്ക്ക് മുന്നിൽ വെച്ച് ഉടമയെ വെല്ലുവിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത പ്രതി അക്രമാസക്തനായി കത്രിക കൊണ്ട് ആക്രമിക്കുന്നതിനിടെയാണ് തടയാൻ ചെന്ന പിതാവിന് കുത്തേറ്റത്.വിവരമറിഞ്ഞെത്തിയ എസ്.ഐ.പ്രദീപനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

## Article Content

**വളപട്ടണം: **മൊബെൽ കടയിൽ കയറി ഉടമയെ ആക്രമിക്കുന്നത് തടയാൻ ചെന്ന പിതാവിനെ കത്രിക കൊണ്ട് കുത്തി അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു.അഴീക്കൽ ഫെറിയിലെ പി.റഹീസിനെ തിരെയാണ് വളപട്ടണം പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.അഴീക്കൽ ബസ് സ്റ്റാൻ്റിന് സമീപത്ത് പ്രവർത്തിക്കുന്ന സെൽ സ്റ്റോർ ഉടമ കടപ്പുറത്ത കത്ത് ഹൗസിൽറമീസിനെ യാണ് പ്രതികത്രിക കൊണ്ട് കടക്ക് മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ പിതാവ് മജീദ് ഓടിയെത്തുകയും കത്രിക കൊണ്ട് മകൻ്റെ കഴുത്തിന് നേരെ കുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൈക്ക് സാരമായി കുത്തേൽക്കുകയായിരുന്നു.പരിക്കേറ്റ മജീദിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊബെൽ കടയ്ക്ക് മുന്നിൽ വെച്ച് ഉടമയെ വെല്ലുവിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത പ്രതി അക്രമാസക്തനായി കത്രിക കൊണ്ട് ആക്രമിക്കുന്നതിനിടെയാണ് തടയാൻ ചെന്ന പിതാവിന് കുത്തേറ്റത്.വിവരമറിഞ്ഞെത്തിയ എസ്.ഐ.പ്രദീപനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101294/murder-attempt-case)