---
title: "കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി"
english_title: "gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101268/gold-seized"
published_at: "2023-03-04T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402fdb5609f4_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി

> **Lead Summary:** മട്ടന്നൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണം പിടികൂടി.അബുദാബിയിൽ നിന്നുമെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽ നിന്നുമാണ് ഡി.ആർ.ഐ.ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം പിടികൂടിയത്.നാല് ഗുളിക രൂപത്തിലാക്കിയ 922 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. വിപണിയിൽ 51, 30, 930 രൂപ വില വരും.പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ, നിവേദിത, സി ലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർ ഗിരീഷ്, സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ശിശിര എന്നിവരും ഉണ്ടായിരുന്നു.

## Article Content

മട്ടന്നൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണം പിടികൂടി.അബുദാബിയിൽ നിന്നുമെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽ നിന്നുമാണ് ഡി.ആർ.ഐ.ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം പിടികൂടിയത്.നാല് ഗുളിക രൂപത്തിലാക്കിയ 922 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. വിപണിയിൽ 51, 30, 930 രൂപ വില വരും.പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ, നിവേദിത, സി ലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർ ഗിരീഷ്, സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ശിശിര എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101268/gold-seized)