---
title: "കണ്ണൂരിൽ യുവാവിന് നേരെ ഗുണ്ട ആക്രമണം"
english_title: "froud attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101246/froud-attack"
published_at: "2023-03-04T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402e1701770b_download_(1).jfif"
keywords: []
---

# കണ്ണൂരിൽ യുവാവിന് നേരെ ഗുണ്ട ആക്രമണം

> **Lead Summary:** **കണ്ണൂർ: **നഗരമധ്യത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കടലായി അവേരയിലെ ആലക്കരയിൽ എം.ടി.അനേഷി നാണ് പരിക്കേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് 3.30-ന്‌ കണ്ണൂർ പാറക്കണ്ടിയിലാണ്‌ സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അത്താഴക്കുന്ന് കല്ല്കെട്ട് ചിറയിലെ കെ.പി.നസീർ എന്ന പല്ലൻ നസീർ ആണ്‌ അനേഷിനെ ആക്രമിച്ചത്‌. പണം ചോദിച്ചപ്പോൾ നൽകാത്തതിനുള്ള വെരാഗ്യത്തിൽ കൈയിൽ കരുതിയ ബ്ലേഡുപയോഗിച്ച് മുഖത്തും കഴുത്തിനും മുറിവേൽപ്പിച്ചെന്നാണ് പരാതി. ടൗൺ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ്‌ ചെയ്തു. വധശ്രമത്തിന് കേസെടുത്തു. നസീർ കാപ്പ ചുമത്തിയ വാറണ്ട് പ്രതിയാണെന്ന് പോലീസ് പറഞ്ഞു

## Article Content

**കണ്ണൂർ: **നഗരമധ്യത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കടലായി അവേരയിലെ ആലക്കരയിൽ എം.ടി.അനേഷി നാണ് പരിക്കേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് 3.30-ന്‌ കണ്ണൂർ പാറക്കണ്ടിയിലാണ്‌ സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അത്താഴക്കുന്ന് കല്ല്കെട്ട് ചിറയിലെ കെ.പി.നസീർ എന്ന പല്ലൻ നസീർ ആണ്‌ അനേഷിനെ ആക്രമിച്ചത്‌. പണം ചോദിച്ചപ്പോൾ നൽകാത്തതിനുള്ള വെരാഗ്യത്തിൽ കൈയിൽ കരുതിയ ബ്ലേഡുപയോഗിച്ച് മുഖത്തും കഴുത്തിനും മുറിവേൽപ്പിച്ചെന്നാണ് പരാതി. ടൗൺ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ്‌ ചെയ്തു. വധശ്രമത്തിന് കേസെടുത്തു. നസീർ കാപ്പ ചുമത്തിയ വാറണ്ട് പ്രതിയാണെന്ന് പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101246/froud-attack)