---
title: "സ്വർണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "case against husbant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101221/case-against-husbant"
published_at: "2023-03-04T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402cd7ade884_1.jfif"
keywords: []
---

# സ്വർണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** സ്വർണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡനം: ഭർത്താവിനെതിരെ കേസ്.കുറ്റ്യേരി നെല്ലിയാമ്പറമ്പ് ഉളിയാൻ മൂലയിൽ കുഞ്ഞാമിനയുടെ പരാതിയിലാണ് കുപ്പത്തെ റാഷിദിനെതിരെ കേസെടുത്തത്. 2013ലാണ് ഇവരുടെ വിവാഹം നടന്നത്. ഒരുമിച്ച് ജീവിച്ച് വരവേ പ്രതി ഭാര്യക്ക് ചിലവിന് നൽകാതെയും യുവതിയുടെ അഞ്ചു പവനോളം സ്വർണം കൈക്കലാക്കുകയും വീട്ടിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണം കുറഞ്ഞുപോയി എന്ന് പറഞ്ഞു കുറ്റപ്പെടുത്തിയും മാനസികമായി ശാരീരികമായും പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. കോടതി നിർദ്ദേശപ്രകാരം റാഷിദിനെതിരെ കേസെടുത്തു

## Article Content

സ്വർണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡനം: ഭർത്താവിനെതിരെ കേസ്.കുറ്റ്യേരി നെല്ലിയാമ്പറമ്പ് ഉളിയാൻ മൂലയിൽ കുഞ്ഞാമിനയുടെ പരാതിയിലാണ് കുപ്പത്തെ റാഷിദിനെതിരെ കേസെടുത്തത്. 2013ലാണ് ഇവരുടെ വിവാഹം നടന്നത്. ഒരുമിച്ച് ജീവിച്ച് വരവേ പ്രതി ഭാര്യക്ക് ചിലവിന് നൽകാതെയും യുവതിയുടെ അഞ്ചു പവനോളം സ്വർണം കൈക്കലാക്കുകയും വീട്ടിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണം കുറഞ്ഞുപോയി എന്ന് പറഞ്ഞു കുറ്റപ്പെടുത്തിയും മാനസികമായി ശാരീരികമായും പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. കോടതി നിർദ്ദേശപ്രകാരം റാഷിദിനെതിരെ കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101221/case-against-husbant)