---
title: "മുക്കുപണ്ടപണയ തട്ടിപ്പ്: രണ്ട് ബാങ്കുകളിൽ നിന്നായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ"
english_title: "abdurahman arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101135/abdurahman-arrested"
published_at: "2023-03-03T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401ef59283c1_news-card.jpg"
keywords: []
---

# മുക്കുപണ്ടപണയ തട്ടിപ്പ്: രണ്ട് ബാങ്കുകളിൽ നിന്നായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

> **Lead Summary:** മുക്കുപണ്ടപണയ തട്ടിപ്പ്: രണ്ട് ബാങ്കുകളിൽ നിന്നായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. താവം പള്ളിക്കര കൊച്ചിലവളപ്പിൽ അബ്ദുറഹ്മാൻ ആണ് പിടിയിലായത്. മാടായി സഹകരണ ബാങ്കിന്റെ ചെറുകുന്ന്, പുന്നച്ചേരി ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് 65500, 63000 രൂപ എന്നിങ്ങനെ പണം കൈപ്പറ്റുകയായിരുന്നു. മുമ്പ് പല വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലെ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ കണ്ണപുരം എസ് ഐ വിനീഷ്, എസ് ഐ മനീഷ്, എ എസ് ഐ റഷീദ്, എസ് സി പി ഒ പ്രദീപൻ, ബിനീഷ്, ഷാനിബ്, നജീബ് എന്നിവർ ചേർന്ന് പള്ളിക്കരയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

മുക്കുപണ്ടപണയ തട്ടിപ്പ്: രണ്ട് ബാങ്കുകളിൽ നിന്നായി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. താവം പള്ളിക്കര കൊച്ചിലവളപ്പിൽ അബ്ദുറഹ്മാൻ ആണ് പിടിയിലായത്. മാടായി സഹകരണ ബാങ്കിന്റെ ചെറുകുന്ന്, പുന്നച്ചേരി ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് 65500, 63000 രൂപ എന്നിങ്ങനെ പണം കൈപ്പറ്റുകയായിരുന്നു. മുമ്പ് പല വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലെ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ കണ്ണപുരം എസ് ഐ വിനീഷ്, എസ് ഐ മനീഷ്, എ എസ് ഐ റഷീദ്, എസ് സി പി ഒ പ്രദീപൻ, ബിനീഷ്, ഷാനിബ്, നജീബ് എന്നിവർ ചേർന്ന് പള്ളിക്കരയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101135/abdurahman-arrested)