---
title: "കുറുമാത്തൂരിൽ വൻ തീപിടുത്തം: കശുമാവിൻ തോട്ടം ഉൾപ്പെടെ ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു"
english_title: "Massive fire in Kurumathu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101120/massive-fire-in-kurumathu"
published_at: "2023-03-03T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401d99d50988_news-card.jpg"
keywords: []
---

# കുറുമാത്തൂരിൽ വൻ തീപിടുത്തം: കശുമാവിൻ തോട്ടം ഉൾപ്പെടെ ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു

> **Lead Summary:** കുറുമാത്തൂർ വില്ലേജ് ആഫീസിന് സമീപം സംസ്ഥാന പാതക്ക് ഇരുപുറം ആയി എകദേശം 3 ഏക്ര യോളം സ്ഥലത്ത് തീ പിടിച്ചു. കായ്ച്ച നിരവധി കശുമാവുകൾക്ക് തീയേറ്റു. കശുമാവ് പാട്ടം എടുത്ത ആൾക്ക് വലിയ നഷ്ടം കണക്കാക്കുന്നു. ഫയർ & റസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രന്റെ നേതൃത്വത്തിൽ മറ്റ് ഓഫീസർ മാരായ വിജയ് . ടി, ബിജു കെ, നിമേഷ് പി , മാത്യു ജോർജ്, രവീന്ദ്രൻ സി.വി. എന്നിവരും പങ്കെടുത്തു. ഇന്നത്തെ കടുത്ത ചൂടിൽ അരിമ്പ്ര, ആവണക്കോൽ, മുളളൂൽ, കയ്യം തടം , ചെമ്പമ്പേരി എന്നിവിടങ്ങളിലും പറമ്പുകൾക്ക് തീപിടിക്കുകയുണ്ടായി. നിരവധി ഏക്കർ കത്തി നശിച്ചു. തളിപ്പറമ്പ് യൂനിറ്റിന് പുറമെ പയ്യന്നൂരിലെ ഒരു യൂണിററും തീയണക്കലിന് സഹായിച്ചു 

## Article Content

കുറുമാത്തൂർ വില്ലേജ് ആഫീസിന് സമീപം സംസ്ഥാന പാതക്ക് ഇരുപുറം ആയി എകദേശം 3 ഏക്ര യോളം സ്ഥലത്ത് തീ പിടിച്ചു. കായ്ച്ച നിരവധി കശുമാവുകൾക്ക് തീയേറ്റു. കശുമാവ് പാട്ടം എടുത്ത ആൾക്ക് വലിയ നഷ്ടം കണക്കാക്കുന്നു. ഫയർ & റസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രന്റെ നേതൃത്വത്തിൽ മറ്റ് ഓഫീസർ മാരായ വിജയ് . ടി, ബിജു കെ, നിമേഷ് പി , മാത്യു ജോർജ്, രവീന്ദ്രൻ സി.വി. എന്നിവരും പങ്കെടുത്തു. ഇന്നത്തെ കടുത്ത ചൂടിൽ അരിമ്പ്ര, ആവണക്കോൽ, മുളളൂൽ, കയ്യം തടം , ചെമ്പമ്പേരി എന്നിവിടങ്ങളിലും പറമ്പുകൾക്ക് തീപിടിക്കുകയുണ്ടായി. നിരവധി ഏക്കർ കത്തി നശിച്ചു. തളിപ്പറമ്പ് യൂനിറ്റിന് പുറമെ പയ്യന്നൂരിലെ ഒരു യൂണിററും തീയണക്കലിന് സഹായിച്ചു 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101120/massive-fire-in-kurumathu)