---
title: "കഞ്ചാവ് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ പോയ തളിപ്പറമ്പ സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി"
english_title: "Taliparamba resident abducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10104/taliparamba-resident-abducted"
published_at: "2021-11-11T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d065d94c51_crime.jpg"
keywords: []
---

# കഞ്ചാവ് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ പോയ തളിപ്പറമ്പ സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി

> **Lead Summary:** തളിപറമ്പ്: കഞ്ചാവ് വിതരണം നടത്തിയ കേസില്‍ ജയില്‍ കഴിയുന്ന ബംഗാല്‍ സ്വദേശിയെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന കണ്ണൂര്‍ തളിപറമ്പ് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയതായി പരാതി.

## Article Content

തളിപറമ്പ്: കഞ്ചാവ് വിതരണം നടത്തിയ കേസില്‍ ജയില്‍ കഴിയുന്ന ബംഗാല്‍ സ്വദേശിയെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന കണ്ണൂര്‍ തളിപറമ്പ് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയതായി പരാതി.

തളിപറമ്പ് ചെക്കന്റ അകത്ത് കുഞ്ഞമ്മദിന്റെ മകന്‍ ജാഫര്‍ (48) നെയാണ് ഇന്ന് രാവിലെ വടകരയില്‍ വെച്ച് തട്ടികൊണ്ടു പോയത്. വടകര ആന്റി നര്‍ക്കോട്ടിക് കോടതി പരിസരത്ത് വെച്ചാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ജാഫറും സുഹൃത്തും ഷംസീറും വടകര കോടതി പരിസരത്ത് എത്തിയതായിരുന്നു. കാറിലെത്തിയ അജ്ഞാത സംഘം ജാഫറിനെ ബലമായി കാറിലേക്ക് ബലമായി പിടിച്ച് കയറ്റുകയായിരുന്നു. ഒപ്പമുണ്ടായ ഷംസീര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10104/taliparamba-resident-abducted)