---
title: "റബ്ബർ തോട്ടത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയവർക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100970/case"
published_at: "2023-03-03T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64016e3183c07_1.jfif"
keywords: []
---

# റബ്ബർ തോട്ടത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയവർക്കെതിരെ കേസ്

> **Lead Summary:** റബ്ബർ തോട്ടത്തിൽ അതിക്രമിച്ച് കയറി റബ്ബർ മരങ്ങൾ കൊത്തി നശിപ്പിക്കുകയും ടാപ്പിങ് തൊഴിലാളിക്കെതിരെ വധഭീഷണി ഉയർത്തുകയും ചെയ്ത രണ്ട് പേർക്കെതിരെ കേസ്. മുയ്യം സ്വദേശി ഇബ്രാഹിം എന്നയാളുടെ പരാതിയിൽ കണ്ണപിലാവിലെ രാധ കെ മകൻ അനൂപ് കെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ വടക്കാഞ്ചേരിയിലുള്ള തോട്ടത്തിൽ അതിക്രമിച്ച് കയറി ഇവർ റബ്ബർ മരങ്ങൾ കൊത്തി നശിപ്പിക്കുകയും തൊഴിലാളിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പറമ്പിലെ ഷെഡിലെ മെയിൻ സ്വിച്ച് അടിച്ചുപൊളിക്കുകയും ഷെഡ്ഡിൽ ഉണ്ടായിരുന്ന 20 ലിറ്റർ റബ്ബർ പാൽ തട്ടിമറിക്കുകയും ചെയ്തു എന്നും 6000 രൂപയോളം നഷ്ടമുണ്ടായി എന്നും പരാതിയിൽ പറയുന്നു

## Article Content

റബ്ബർ തോട്ടത്തിൽ അതിക്രമിച്ച് കയറി റബ്ബർ മരങ്ങൾ കൊത്തി നശിപ്പിക്കുകയും ടാപ്പിങ് തൊഴിലാളിക്കെതിരെ വധഭീഷണി ഉയർത്തുകയും ചെയ്ത രണ്ട് പേർക്കെതിരെ കേസ്. മുയ്യം സ്വദേശി ഇബ്രാഹിം എന്നയാളുടെ പരാതിയിൽ കണ്ണപിലാവിലെ രാധ കെ മകൻ അനൂപ് കെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ വടക്കാഞ്ചേരിയിലുള്ള തോട്ടത്തിൽ അതിക്രമിച്ച് കയറി ഇവർ റബ്ബർ മരങ്ങൾ കൊത്തി നശിപ്പിക്കുകയും തൊഴിലാളിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പറമ്പിലെ ഷെഡിലെ മെയിൻ സ്വിച്ച് അടിച്ചുപൊളിക്കുകയും ഷെഡ്ഡിൽ ഉണ്ടായിരുന്ന 20 ലിറ്റർ റബ്ബർ പാൽ തട്ടിമറിക്കുകയും ചെയ്തു എന്നും 6000 രൂപയോളം നഷ്ടമുണ്ടായി എന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100970/case)